നിങ്ങൾ ആരെങ്കിലും കൊതി കല്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?
കൊച്ചി-തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി തിരിച്ചറിയുന്നതിനു സ്ഥാപിച്ചിരുന്ന കരിങ്കല്ലിൽ തീർത്ത പില്ലർ ആയിരുന്നു കൊതി കല്ല്. ഒരുവശത്ത് തിരുവിതാംകൂറിനെ സൂചിപ്പിക്കുന്നതിന് തി എന്നും മറുവശത്ത് കൊച്ചിയുടെ കൊ ഉം കൊത്തി വച്ചിരുന്നു. രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. “കൊ” എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും “തി” എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക. നമ്മുടെ നാട്ടിലും കൊതി കല്ല് പലസ്ഥലത്തും കാണാം..
എറണാകുളം, തൃശൂർ ജില്ലകളിലെ ചെറായി,കൊടുങ്ങല്ലൂർ, ഉദയംപേരൂർ,ചിറ്റാറ്റു കര,വെള്ളൂർ,വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ എന്നീ സ്ഥലങ്ങളിൽ കൊതി കല്ല് കാണാവുന്നതാണ്.ഇത്തരം കല്ലുകൾക്ക് ആറടി മുതൽ പത്തടി വരെ ഉയരവും മൂന്നടി വരെ വീതിയുമുണ്ടാകുമായിരുന്നുഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിൽ പ്രധാന രേഖയായി ഈ കല്ലുകൾ ഇപ്പോഴും കണക്കാക്കുന്നു.
Content highlight : The history of kothikallu