UAE

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും പൊടിക്കാറ്റിനൊപ്പം ആ​ഗസ്റ്റ് 23വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും നേരത്തെ കാലാവസ്ഥ വകുപ്പ് ‍

കനത്ത വേൽ ചൂട് തുടരുന്ന സാഹചര്യത്തിൽ യുഎഇയിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ പർവ്വത പ്രദേശങ്ങളിൽ ഇന്ന് താപനില 22 ഡി​ഗ്രി സെൽഷ്യസിലേക്ക് താഴ്ന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന് താപനില 44 ഡി​ഗ്രി സെൽഷ്യസിൽ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും പൊടിക്കാറ്റിനൊപ്പം ആ​ഗസ്റ്റ് 23വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഈ മാസം 24ന് യുഎഇയുടെ ആകാശത്ത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊടും ചൂടില്‍ നിന്ന് മുക്തി ലഭിക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍. ഉഷ്ണകാലം അവസാനിക്കുന്നതിന്‍റെ സൂചനയായാണ് സുഹൈല്‍ നക്ഷത്രത്തെ കാണുന്നത്. ആഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് ദൃശ്യമാകുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. സുഹൈല്‍ എത്തി 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.