സൺറൂഫുള്ള കാറുകളുടെ ഡിമാൻഡിൽ വൻ വർധനവാണ് കാണാൻ കഴിയുന്നത്. താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് സൺറൂഫ് വാഗ്‍ദാനം ചെയ്യുന്ന നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിലുണ്ട്. ഇന്ത്യൻ കാർ നിർമ്മാണ ഭീമനായ മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും ഈ കൂട്ടത്തിലുണ്ട്. സൺറൂഫ് സജ്ജീകരിച്ച എസ്‌യുവി വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. ബജറ്റ് 10 ലക്ഷം രൂപയിൽ താഴെ ആണെങ്കിലും സൺറൂഫുള്ള ചില ജനപ്രിയ എസ്‍യുവികൾ നിങ്ങൾക്ക് സ്വന്തമാക്കാം.
മഹീന്ദ്ര XUV 3XO
അടുത്തിടെ, ആഭ്യന്തര കാർ നിർമ്മാതാക്കളായ മഹീന്ദ്ര അതിൻ്റെ ജനപ്രിയ എസ്‌യുവി XUV 300 ൻ്റെ ഒരു അപ്‌ഡേറ്റ് പതിപ്പ് പുറത്തിറക്കി. ഇതിന് കമ്പനി XUV 3X0 എന്ന് പേരിട്ടു. ഏപ്രിൽ 29 ന് ലോഞ്ച് ചെയ്തതിന് ശേഷം, മഹീന്ദ്ര XUV 3X0 ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് കണക്കുകൾ. ഈ സെഗ്‌മെൻ്റിലെ ആദ്യത്തെ ഇലക്ട്രിക് സൺറൂഫ് മഹീന്ദ്ര XUV 3X0-ൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV 3X0 ൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.49 ലക്ഷം രൂപയാണ്. എങ്കിലും, പനോരമിക് സൺറൂഫുള്ള വേരിയൻ്റ് വാങ്ങാൻ ഉപഭോക്താക്കൾ 8.99 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.
ഹ്യുണ്ടായ് വെന്യു
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് ഇന്ത്യയും അതിൻ്റെ ജനപ്രിയ എസ്‌യുവി വെന്യുവിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്നു. പുതിയ ഹ്യുണ്ടായ് വെന്യു എസ് പ്ലസ് വേരിയൻ്റിൽ ഉപഭോക്താക്കൾക്ക് 9.36 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ ഇലക്ട്രിക് സൺറൂഫ് ലഭിക്കും.
ഹ്യുണ്ടായ് എക്‌സ്‌റ്റർ
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യൂണ്ടായ് എക്‌സ്റ്ററും വളരെ ജനപ്രിയമായ മോഡലാണ്. സൺറൂഫുള്ള ഒരു എസ്‌യുവി വാങ്ങുന്നവർക്ക് ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനായിരിക്കും. 6.12 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് എക്‌സെറ്ററിൻ്റെ ഇന്ത്യൻ വിപണിയിലെ പ്രാരംഭ എക്സ് ഷോറൂം വില. സൺറൂഫ് വേരിയൻ്റ് വാങ്ങാൻ, ഉപഭോക്താക്കൾ 8.23 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.
കിയ സോണെറ്റ്
ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് കിയ സോനെറ്റ്. പനോരമിക് സൺറൂഫുള്ള ഒരു എസ്‌യുവി വാങ്ങാനും നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, കിയ സോനെറ്റിൻ്റെ എച്ച്ടിഇ, എച്ച്ടികെ വകഭേദങ്ങൾ നിങ്ങൾക്ക് മികച്ച ഓപ്ഷനായിരിക്കും. ഇതിനായി നിങ്ങൾ 8.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള വേരിയൻ്റ് വാങ്ങേണ്ടിവരും.
ടാറ്റ പഞ്ച്
2024 ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടാറ്റ പഞ്ച് മാറി. ടാറ്റ പഞ്ചിൽ കമ്പനി ഇലക്ട്രിക് സൺറൂഫും വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഇലക്ട്രിക് സൺറൂഫുള്ള വേരിയൻ്റ് വാങ്ങാൻ, ഉപഭോക്താക്കൾക്ക് 8.34 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.
content highlight: list-of-affordable-suvs-with-sunroof-under-10-lakh