എമിറേറ്റിലെ പൗരന്മാർക്ക് പുതിയ തൊഴിലവസരങ്ങൾ. 400 പുതിയ തൊഴിൽ അവസരങ്ങളാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകരിച്ചു. സെപ്തംബർ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുകൾ തുറക്കും.
ഷാർജയിലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സ്പെഷ്യലൈസേഷനുകൾക്കനുസരിച്ച് ജോലിക്ക് നാമനിർദ്ദേശം ചെയ്യുന്നതിനും അധികൃതർ ബന്ധപ്പെടുമെന്നും അറിയിച്ചു.

















