അടുത്ത വർഷം അവസാനത്തോടെ ഖത്തറിൽ 3G സേവനം അവസാനിക്കും. ടെലികോം കമ്പനികൾക്ക് ഖത്തർ കമ്യൂണിക്കേഷൻ അതോറിറ്റി നിർദേശം നൽകി. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകൾ പിൻവലിക്കാനുള്ള സി.ആർ.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഉരീദു, വോഡഫോൺ കമ്പനികൾക്ക് ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയിട്ടുണ്ട്.
2025 ഡിസംബർ 31 ഓടെ ഖത്തറിൽ 3G സേവനങ്ങൾ നിലയ്ക്കും.4G,5G നെറ്റ്വർക്കുകൾ വ്യാപകമാക്കാനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുമാണ് തീരുമാനം. രാജ്യത്ത് ലഭ്യമായ റേഡിയോ സ്‌പെട്രത്തിന്റെ പരമാവധി ഉപയോഗമാണ് ലക്ഷ്യം. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗം കൂടിയാണ് സിആർഎയുടെ തീരുമാനം. പൊതുജനങ്ങൾ കൂടുതൽ വേഗത്തിലുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. 2ജി,3ജി സാങ്കേതികവിദ്യകൾ മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതി ഉടൻ നിരോധിക്കാനും സി.ആർ.എ തീരുമാനിച്ചിട്ടുണ്ട്.