നിരവധി ചരിത്രങ്ങൾക്ക് സാക്ഷി ആയിട്ടുള്ള ഒരു തീവണ്ടിയാണ് മലബാർ എക്സ്പ്രസ്സ്.. ഈ തീവണ്ടിയെ കുറിച്ച് അതിമനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രോഹിത് സിപി എന്ന വ്യക്തി. തീവണ്ടിയുടെ പേരിനെക്കുറിച്ചും അതിമനോഹരമായ തീവണ്ടിയുടെ സൗന്ദര്യത്തെ കുറിച്ചും ഒക്കെയാണ് ഇദ്ദേഹം പറയുന്നത് വാക്കുകൾ ഇങ്ങനെ.
പേരിനോട് 100% നീതിപുലർത്തുന്ന ഒരു തീവണ്ടി അതാണ് മലബാർ എക്സ്പ്രസ്സ്.
മംഗലാപുരം സെൻട്രൽ നിന്നും തിരുവനന്തപുരത്തേക്കാണ് ഈ ട്രെയിൻ ദിവസേന സർവീസ് നടത്തുന്നത്. ഇനി ഈ തീവണ്ടിയുടെ പേരിനെ കുറിച്ച് പറയുവാണേൽ
കൊങ്കൺ തീരത്തിന്റെ ഒരറ്റമായ മംഗലാപുരത്ത് നിന്നും കന്യാകുമാരി വരെ നീളുന്ന തീരദേശ മേഖലയുടെ മറ്റൊരു പേരാണ് മലബാർ തീരമെന്നത്.. അതിന്റെ തീരത്തിലൂടെ പോകുന്ന ഒരു തീവണ്ടിയ്ക്ക് അങ്ങനെ ഏറ്റവും അനുയോജ്യമായ ഒരു പേര് തന്നെ ലഭിച്ചു എന്ന് പറയാം. 1888 ലാണ് മലബാർ എക്സ്പ്രസ്സ് ചൂളം വിളിച്ചു തുടങ്ങുന്നത്. അതായത് 136 വർഷമായി ഈയൊരു തീവണ്ടി ഓടുന്നുണ്ട്. ആദ്യം ചെന്നൈ -കോഴിക്കോട് റൂട്ടിലാണ് ഇത് സർവീസ് തുടങ്ങിയത്. പിന്നീട് ഒരു ഭാഗം മംഗലാപുരത്തേക്കും മറ്റൊരു ഭാഗം കൊച്ചിൻ ഹാർബർ ടെർമിനലിലോട്ടും അവസാനം ഇന്നീ കാണുന്ന റൂട്ട് ആയ, തിരുവനന്തപുരം സെൻട്രലിലേക്കും മാറി.. കേരളത്തിലൂടെ ഓടുന്നതിൽ വെച്ച് ഏറ്റവുമധികം സ്റ്റോപ്പുകളുള്ള ഒരു തീവണ്ടിയാണിത്. 50 സ്റ്റോപ്പുകൾ ആണുള്ളത്. മംഗലാപുരത്തു നിന്നും കണ്ണൂർ വരെ ഒരു പാസഞ്ചർ തീവണ്ടി ആയിട്ട് കൂടിയാണ് ഇത് ഓടുന്നത്. സ്റ്റോപ്പിന്റെ കാര്യത്തിൽ അങ്ങനെ വലിപ്പച്ചെറുപ്പമൊന്നും ഈ ട്രെയിനില്ല.
ചെറുതും വലുതുമായ മിക്ക സ്റ്റേഷനുകളിലും ഇത് നിർത്താറുണ്ട്.. കാസർകോട് മുതൽ മലപ്പുറം വരെയുള്ള മലബാറിലെ യാത്രക്കാർ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു തീവണ്ടി കൂടിയാണിത് എന്നതും മലബാർ എക്സ്പ്രസിന്റെ പ്രാധാന്യം മനസിലാക്കി തരുന്നു.. ഒരു വേള വേണമെങ്കിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും മലബാറിലേക്കുണ്ടായ കുടിയേറ്റത്തിനും ഈയൊരു വണ്ടി സാക്ഷിയായിട്ടുണ്ട്. ഇനിയും കുറേ കാലം ചൂളം വിളിച്ച് മലബാർ എക്സ്പ്രസ്സ് അങ്ങനെ കുതിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു.
Story Highlights ; A train that does 100% justice to its name is the Malabar Express