മുടി നരക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമല്ല. മുടി കറുപ്പിക്കാൻ പല വഴികളും ആളുകൾ തേടുന്നു. അതിൽ വളരെ പ്രശസ്തമായ ഒരു മാർഗമാണ് ഡൈ. എന്നാൽ ഇത്തരത്തിൽ കൃത്രിമ ഡൈകൾ ഉപയോഗിക്കുന്നത് പല പാർശ്വഫലങ്ങൾക്കും കാരണമാകുന്നു. മുടികൊഴിച്ചിൽ തുടങ്ങി ചർമ്മ പ്രശ്നങ്ങൾക്ക് വരെ ഇവ കാരണമാകുന്നുണ്ട്. എന്നാൽ ഫലപ്രദമായ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ ഡൈ ആളുകൾ ഉപയോഗിക്കുന്നു.
പിപിഡി പോലുള്ള ചില ഘടകങ്ങൾ ചേർത്ത ഡൈ നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ കേടു വരുത്തുന്നവയാണ്. ഇതിന് നിങ്ങൾക്ക് പരിഹാരം വേണ്ടേ? നാച്വറൽ ഡൈകളാണ് ഇതിനുള്ള പരിഹാരം. ഇവ മുടിയ്ക്ക് ദോഷം വരുത്തുന്നില്ല. മാത്രമല്ല, പല നാച്വറൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയാം. ഇതിന് വേണ്ടത് കടുകാണ്.
മുടി കറുക്കാൻ
നമ്മുടെ വീട്ടിൽ പാചകാവശ്യത്തിന് ഉപയോഗിയ്ക്കുന്ന കടുക് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ നിന്നെടുക്കുന്ന കടുകെണ്ണ പൊതുവേ മുടി കറുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ, ന്യൂട്രിയന്റുകൾ, സെലേനിയെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്കുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇവ മുടി വേരുകളെ സംരക്ഷിയ്ക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസാണ് മുടിയ്ക്ക് കറുപ്പ് നൽകുന്ന മെലാനിൻ ഉൽപാദത്തെ കുറയ്ക്കാനുള്ള ഒരു കാരണമാകുന്നത്. ഇതാണ് നരച്ച മുടിയ്ക്ക് കാരണമാകുന്നതും. കടുക് ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നു. കടുക് മുടിയ്ക്ക് പോഷകം നൽകുന്നു, താരന് പരിഹാരമാകുന്നു. മുടിയ്ക്ക് ഇത് ബലം നൽകുകയും ചെയ്യുന്നു. മുടിത്തുമ്പ് പിളരുന്നതിന് ഇത് പരിഹാരമാണ്. ഡീപ് കണ്ടീഷനിംഗ് ഗുണങ്ങൾ ഉള്ള ഒന്നു കൂടിയാണ് കടുക്.
കറിവേപ്പില
ഇതിൽ കറിവേപ്പില കൂടി ചേർക്കുന്നു. കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. കറിവേപ്പിലയിലെ വിറ്റാമിൻ ബി മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതു വഴി മുടിയുടെ പഴയ നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇതിലെ അമിനോ ആസിഡുകൾ മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
കടുക്
ഇത് തയ്യാറാക്കാൻ കടുക് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക. ഇത് നല്ലതുപോലെ വറുക്കുക. പൊട്ടുന്നത് വരെ വറുക്കണം. ഇതിലേയ്ക്ക് കറിവേപ്പിലയും ഇട്ട് പൊടിയും വരെ വറുത്തെടുക്കണം. ഇത് പിന്നീട് പൊടിച്ചെടുക്കുക. ഈ പൊടി അരിച്ചെടുക്കണം. ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതിൽ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കുക. ഇത് എണ്ണമയമില്ലാത്ത ഉണങ്ങിയ മുടിയിൽ പുരട്ടുക. ഒന്ന് രണ്ടു മണിക്കൂർ ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു തവണ വീതം ഒരു മാസം അടുപ്പിച്ച് മുടിയിൽ പുരട്ടാം. മുടിയ്ക്ക് കറുപ്പുനിറം ലഭിയ്ക്കും.
കറ്റാർവാഴ ജെൽ
ഇതല്ലാതെയും ഇത് ഉപയോഗിയ്ക്കാം. ഇതിൽ കറ്റാർവാഴ ജെൽ ചേർത്തും പേസ്റ്റാക്കി പുരട്ടാം. കറ്റാർവാഴയും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ ഒന്നാണ് കറ്റാർവാഴ മുടിയ്ക്ക് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്ന്. തിളക്കവും മിനുസവും നൽകുന്ന ഒന്നാണിത്. മുടിനര ചെറുക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. കടുകിന്റെ പൊടിയിൽ കറ്റാർവാഴ ജെൽ ചേർത്തിളക്കി ഇത് മുടിയിൽ പുരട്ടാം. ഇതും മുടിനര കറുപ്പിയ്ക്കാൻ ഏറെ ന്ല്ലതാണ്.
content highlight: home-made-grey-hair-pack