പരസ്പരം യാതൊരു പരിചയവും ഇല്ലാത്ത നാല് പേർ നിധി തേടി ഒരു സാഹസിക യാത്ര നടത്തുന്നു. മരണത്തെ പലതവണ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരാൾ അവർക്കിടയിൽ ഉണ്ടായിരുന്നു. യോസ്സി ഗിൻസ്ബർഗസ് എന്ന വ്യക്തി. വലിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണപ്പൊഴും , ശരീരത്തിലെ വ്രണങ്ങൾ പുഴുവരിച്ചപ്പോഴും ആത്മവിശ്വാസം കൈവിടാതെ മരണത്തെ പോലും അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് എത്തിയ ഇദ്ദേഹത്തിൻറെയും കൂട്ടാളികളുടെയും ലോകം നടുങ്ങിയ അതിജീവനത്തിന്റെ കഥ
അപരിചിതരായ നാലുപേർ നിധി തേടി ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന് കാരണക്കാരൻ ആയത് കാൾ റെപ്റച്ചർ എന്ന ജിയോളജിസ്റ്റ് ആയിരുന്നു അത്. ആമസോൺ വനാന്തരങ്ങളിൽ ഉള്ള നിധിയെക്കുറിച്ച് തനിക്ക് അറിയാമെന്നും കാടുകളെ കുറിച്ച് വ്യക്തമായി അറിയാവുന്ന താൻ അവിടേക്ക് പോവുകയാണ് എന്നും കൂടെ കൂടുന്നോ എന്നും നാല് യാത്രപ്രേമികളോട് അദ്ദേഹം ചോദിക്കുന്നു. മാർക്ക്സ് ചോ, യോസി, കെവിൻ തുടങ്ങിയവരായിരുന്നു മറ്റ് മൂന്നുപേർ. കാളിൻറെ ഈ ഒരു അഭിപ്രായത്തിനോട് മൂന്നുപേരും സമ്മതം മൂളി. എന്നാൽ യോസിയുടെ മനസ്സിൽ മാത്രം ഒരു ലക്ഷ്യം ഉണ്ടായിരുന്നു ഈ യാത്രയ്ക്ക് പിന്നിൽ. ഇവർ മൂന്നുപേരും പരസ്പരം അതുവരെയും പരിചയമില്ലാത്തവരായിരുന്നു. എന്നാൽ ഇവർ മൂന്നു പേരെയും ഒരുമിപ്പിച്ച ഒരു ഘടകം എന്നത് സാഹസിക യാത്രകൾ തന്നെയായിരുന്നു. അഡ്വഞ്ചറിനെ ഒരുപാട് ഇഷ്ടപ്പെടുന്നവർ ആയിരുന്നു നാലുപേരും. ആമസോൺ കാടുകളിലേക്ക് നിധി തേടി യാത്രതിരിച്ച ഇവർ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വന്നു. ആമസോൺ നദി കടക്കുക എന്നതായിരുന്നു അതിൽ ആദ്യത്തെ ഒരു കാര്യം. അതിനുവേണ്ടി ഇവർ ഒരു ചങ്ങാടം ഉണ്ടാക്കി. എന്നാൽ ചങ്ങാടത്തിൽ യാത്ര ചെയ്യാൻ കാളും മാർക്സും തയ്യാറായില്ല. കാരണം അവർക്ക് ചങ്ങാടത്തിൽ കയറിയാലും ആ യാത്ര പൂർണ്ണമാകുമെന്നുള്ള ഉറപ്പില്ലായിരുന്നു. കാരണം എങ്ങാനും ചങ്ങാടം തകർന്നാൽ അവർക്ക് നീന്താനുള്ള അറിവില്ല. അതുകൊണ്ടുതന്നെ തങ്ങൾ നടന്നു വരാമെന്ന് അവർ പറഞ്ഞു. അങ്ങനെ യോസീയും കെവിനും ചങ്ങാടത്തിൽ യാത്ര തുടങ്ങി. എന്നാൽ ആ ചങ്ങാടയാത്ര അവരെ വല്ലാത്ത ഒരു ഭീതിയിലേക്ക് തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്. കാരണം അവരെ കാത്തിരുന്നത് വലിയൊരു ഗർത്തം തന്നെയായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടം. ചങ്ങാടം വെള്ളച്ചാട്ടത്തിന് അരികിലെത്തിയപ്പോൾ തന്നെ കെവിൻ ഒരു വിധത്തിൽ അത് നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും അത് നിയന്ത്രിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. കെവിൻ ചങ്ങാടത്തിൽ നിന്നും എടുത്തുചാടി എങ്ങനെയോ നീന്തി കരയ്ക്ക് എത്താൻ ശ്രമിച്ചു. യോസി ഒന്നും ചെയ്യാൻ സാധിക്കാതെ ചങ്ങാടത്തിൽ തന്നെ ഇരുന്നു. ചങ്ങാടം ഒഴുക്കിൽ പെടുകയും ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തി ഇത് തകരുകയും ചെയ്തു. അവിടെ നിന്നും താഴേക്ക് വീണ യോസി മരണപ്പെട്ടില്ല. അദ്ദേഹത്തിന് ജീവൻ എപ്പോഴും ബാക്കിയായി നിന്നു. അദ്ദേഹം എങ്ങനെയൊക്കെ നീന്തി കരയിൽ ചെന്നു. എന്നാൽ അദ്ദേഹത്തിൻറെ ശരീരത്തിൽ നല്ല രീതിയിൽ തന്നെ പരിക്കുകൾ ഉണ്ടായിരുന്നു. കരയിലേക്ക് എത്തിയപ്പോൾ അദ്ദേഹം ആ വലിയ സത്യം മനസ്സിലാക്കി തങ്ങൾ നാലു പേരായി തുടങ്ങിയ യാത്ര ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. താനിപ്പോൾ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ വലിയൊരു കാട്ടിൽ തന്നോടൊപ്പം ആരുമില്ല. കുറച്ചു ദിവസങ്ങൾ ആ പുഴയിലെ വെള്ളം കുടിച്ചും അവിടെയുള്ള പഴങ്ങൾ കഴിച്ചുമൊക്കെ അദ്ദേഹം ജീവിച്ചു. എന്നാൽ പതിയെ പതിയെ അദ്ദേഹത്തിൻറെ ബോധം മറയാൻ തുടങ്ങി. ആ സമയത്ത് കാലുകളിൽ വ്രണങ്ങൾ പൊട്ടിയൊലിക്കുകയും അതിൽ പുഴുക്കൾ നിറയുകയും ഒക്കെ ചെയ്തിരുന്നു. ബോധം അ
മറയുന്നതിന് തൊട്ടു മുൻപ് പോലും അദ്ദേഹം ചെറുത്തുനിൽക്കാനുള്ള ഒരു ശ്രമം നടത്തി. താഴെ വീണു പോകുന്ന സമയത്തും തറയിലേക്ക് ആയിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. അവിടെ അപ്പോൾ കുറച്ചു ഉറുമ്പുകൾ ഉണ്ടായിരുന്നു. തന്റെ കൈകൾ നീട്ടിവെച്ച് ഉറുമ്പുകളെ തൻറെ ശരീരത്തിലേക്ക് ആകർഷിച്ചു. ഉറുമ്പുകൾക്ക് കടിച്ച സമയത്ത് അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു. എങ്കിലും പൂർണ്ണമായും കണ്ണുകൾ അടഞ്ഞു പോയിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ കണ്ണുകൾ തുറക്കുമ്പോൾ അദ്ദേഹം ആശുപത്രിയിലാണ്. ആരാണ് തന്നെ രക്ഷിച്ചത് എന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് അയാൾ മറ്റൊരു സത്യം അറിഞ്ഞു. തന്നോട് ഒപ്പം ഉണ്ടായിരുന്ന കെവിനാണ് തന്റെ കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അവർ അന്നുമുതൽ തിരച്ചിൽ ആരംഭിക്കുകയും തന്നെയും മറ്റുള്ളവരെയും രക്ഷിക്കാൻ ശ്രമിക്കുകയും ആണ് ചെയ്തത്. അതോടൊപ്പം ഈ നിധിയിലേക്ക് തങ്ങളെ എത്തിച്ച കാൾ എന്ന വ്യക്തി യഥാർത്ഥത്തിൽ ഇൻറർ പോൾ പോലും അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആയിരുന്നു. അയാൾ ജിയോളജിസ്റ്റ് ആണ് എന്ന് കള്ളം പറഞ്ഞതായിരുന്നു എന്ന്.
യോസിയുടെ മനസ്സിൻറെ നന്മ കൊണ്ട് മാത്രമായിരിക്കാം ഒരുപക്ഷേ അദ്ദേഹം രക്ഷപ്പെട്ടത്. കാരണം നിധി തേടിയുള്ള ഈ യാത്രയിൽ അദ്ദേഹത്തെ ആകർഷിച്ചത് ആ നിധി ആയിരുന്നില്ല, അദ്ദേഹത്തിന്റെ മനസ്സിൽ ഒരു നല്ല ലക്ഷ്യം ഉണ്ടായിരുന്നു കുറെ കാലങ്ങളായി അദ്ദേഹത്തിന്റെ ഒരു ലക്ഷ്യം അതായിരുന്നു. പലകാടുകളിലും കഴിയുന്ന ട്രൈബൽസിനെ പുറം ലോകത്തിലേക്ക് കൊണ്ടുവരിക എന്നത്. ആമസോൺ കാട്ടിലേക്കുള്ള യാത്രയിലും അദ്ദേഹം മനസ്സിൽ തീരുമാനിച്ചിരുന്ന ലക്ഷ്യം ഇതായിരുന്നു.
Story Highlights ;What happened to these individuals who went out in search of treasure