ഒരു സിനിമ കാണുമ്പോഴാണോ അല്ലെങ്കിൽ പഠിക്കുമ്പോഴാണോ കൂടുതൽ നിങ്ങൾ ശ്രദ്ധിക്കുന്നത്. പഠിക്കുമ്പോഴാണെന്ന് പറഞ്ഞാൽ അത് ഭൂലോകമായ ഒരു നുണയാണെന്ന് ഞാൻ പറയും. കാരണം നിങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സിനിമ കാണുമ്പോൾ തന്നെയാണ്. നമ്മൾ അധികം ശ്രദ്ധിച്ചില്ലെങ്കിൽ പോലും അതിലെ ചില ഡയലോഗ്സ് നമ്മുടെ മനസ്സിലേക്ക് കയറി വരും. ഇതിനോരു ഉദാഹരണം പറയുകയാണെങ്കിൽ ദൃശ്യം സിനിമയിൽ ആശ ശരത്തിന്റെ ക്യാരക്ടർ പറയുന്നുണ്ട് ഒരു ദൃശ്യം മനസ്സിൽ പതിയുന്ന അത്രയും ആഴത്തിൽ മറ്റൊന്നും നമ്മുടെ മനസ്സിൽ പതിയില്ലന്ന്. സത്യമാണ് നമ്മളിപ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സിനിമയാണെങ്കിൽ പോലും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും. അതുപോലെ ചില സമയത്തെങ്കിലും നമുക്ക് സിനിമയിൽ നിന്ന് ചെറിയ ചില അറിവുകൾ കൂടി കിട്ടും. അത്തരത്തിലുള്ള ചെറിയ ചില അറിവുകളെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ദൃശ്യത്തെക്കുറിച്ച് പറഞ്ഞതു കൊണ്ട് തന്നെ ആദ്യം ദൃശ്യം സിനിമയെക്കുറിച്ച് തന്നെ പറയാം. ഈ സിനിമയിൽ ഒരു രംഗമുണ്ട് അതിൽ ഹേബിയസ് കോർപ്പസ് എന്ന ഒരു നിയമത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാളെ കാണാതെ പോകുമ്പോഴാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നത് എന്ന് മോഹൻലാലിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിനു മുൻപ് മോഹൻലാലിന്റെ കഥാപാത്രം ഒരു ചിത്രത്തെ കുറിച്ച് ഓർക്കുന്നുണ്ട്
അതിൽ മമ്മൂട്ടി ഇങ്ങനെ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാം എന്ന് പറയുന്നതാണ് സ്ക്രീനിൽ കാണിക്കുന്നത്. ശരിക്കും അടിവേരുകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി പറഞ്ഞ ഒരു ഡയലോഗ് തന്നെയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാം എന്നുള്ളത്. പൊളിറ്റിക്കൽ സയൻസ് ഒക്കെ പഠിച്ച കുട്ടികൾക്ക് ആണെങ്കിൽ ചിലപ്പോൾ ഹേബിയസ് കോർപ്പസ് എന്താണെന്ന് നേരത്തെ അറിയാം, ഇല്ലാത്ത ആളുകൾക്ക് ചിലപ്പോൾ ഈ സിനിമയിലൂടെ ആയിരിക്കും ഇങ്ങനെ ഹേബിയസ് കോർപ്പസ് എന്ന് പറഞ്ഞാൽ ഒരാളെ കാണാത്തതിന് ഫയൽ ചെയ്യുന്ന ഒരു കാര്യമാണെന്നുള്ള ഒരു അറിവ് കിട്ടുന്നത്. അടുത്തത് നമ്മളെല്ലാരും ഒരുപാട് ചിരിച്ച ഒരു പഴയ സിനിമയെക്കുറിച്ച് ആണ് പറയുന്നത്. ഗജകേസരിയോഗം എന്ന സിനിമയിലെ ഇന്നസെന്റ് കഥാപാത്രത്തിനെ മുകേഷിന്റെ കഥാപാത്രം ഹിന്ദി പഠിപ്പിക്കാൻ വരുന്ന ഒരു രംഗമുണ്ട്. ഒരുപാട് ചിരിച്ച ഒരു സംഭവം എന്ന് പറയുന്നത് മേം കർത്താവ് ആകുമ്പോൾ ഹും എന്ന് ചേർക്കണം എന്നും തും കർത്താവ് ആകുമ്പോൾ ഹോ എന്ന് ചേർക്കണമെന്നും ഒരു പ്രത്യേക താളത്തിൽ മുകേഷിന്റെ ക്യാരക്ടർ പറഞ്ഞു കൊടുക്കുന്നുണ്ട്. നമ്മളൊക്കെ സ്കൂളിൽ വച്ച് ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും ഈ ഒരു വാക്ക് ചിലപ്പോൾ നമ്മൾ വർഷങ്ങൾക്ക് ശേഷം മറന്നു പോയിട്ടുണ്ടാവും പക്ഷേ ഈ സിനിമയിൽ ഈ ഒരു ഡയലോഗ് നമ്മൾ ഒരിക്കലും മറന്നു പോയിട്ടില്ല. അടുത്തത് ദിലീപിന്റെ ചിത്രമായ റൺവേയിലെ ഒരു ഡയലോഗ് ആണ്. കെമിസ്ട്രി പഠിച്ചിട്ടുള്ള ആളുകൾക്ക് അറിയാവുന്ന ഒരു കാര്യമാണ് ഇത് എന്ന് ദിലീപ് തന്നെ അതിൽ പറയുന്നുണ്ട്.
പക്ഷേ നമ്മളിൽ പലർക്കും ഈ ഒരു അറിവ് കിട്ടിയത് ആ ചിത്രത്തിലൂടെ ആയിരിക്കും. വെള്ളം സീറോ ഡിഗ്രിയിൽ ഐസ് ആവും. പക്ഷേ സ്പിരിറ്റ് ഐസ് ആവണമെങ്കിൽ – 112 ഡിഗ്രി എങ്കിലും വേണം എന്ന് ദിലീപ് ഈ ചിത്രത്തിൽ പറയുന്നതായിട്ട് നമുക്ക് കേൾക്കാം. ഇത് നമ്മളിൽ പലർക്കും ഒരുപക്ഷേ അറിയാത്ത ഒരു വസ്തുത ആയിരിക്കും. അതുപോലെ ജയറാം സംയുക്ത വർമ്മ തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് വൺമാൻഷോ. കോർപ്പതി എന്ന ഷോയെ ഈയൊരു സിനിമയിൽ മനോഹരമായിട്ട് ആവിഷ്കരിച്ചിട്ടുണ്ട്. മുകേഷ് എത്തിയ ചിത്രത്തിന്റെ തുടക്കത്തിൽ ഒരു ചോദ്യോത്തര മത്സരം നടക്കുന്നതായി കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഒരു ചോദ്യത്തിൽ തന്നെയാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ ജീവിതം മാറിമറിയുന്നത്. അതിൽ ജയറാമിനെയെയും പ്രേക്ഷകരെയും മുൾമുനയിൽ നിർത്തിയ ഒരു ചോദ്യമുണ്ട്. നമ്മുടെ കേരളത്തിലുള്ള പലർക്കും അറിയാത്ത ഒരു ചോദ്യമായിരുന്നു അത്. കുത്തബ്മിനാറിനേക്കാൾ ഉയരം കൂടുതലാണ് താജ്മഹലിന് എന്നുള്ളത് നമ്മളിൽ പലരും അറിഞ്ഞിരുന്നില്ല. അതുവരെ വിശ്വസിച്ചിരുന്നത് കുത്തബ്മിനാർ ആണ് ഉയരം കൂടിയ സൃഷ്ടി എന്നായിരുന്നു. ആ ഒരു സിനിമയാണ് താജ്മഹൽ ആണ് കുത്തബ്മിനാറിനെക്കാളും ഉയരം കൂടിയ ഒരു സൃഷ്ടിയെന്ന് നമുക്ക് മനസ്സിലാക്കി തന്നത്. അതുപോലെ മുംബൈ പോലീസ് എന്ന ചിത്രത്തിന് ഒരു രംഗമുണ്ട് മഞ്ഞ വെട്ടത്തിൽ കാർ പച്ച കളറിൽ കണ്ടു എന്ന് പറയുന്നുണ്ട്. യഥാർത്ഥത്തിൽ ആ കാറിന്റെ കളർ നീലയായിരുന്നു എന്ന് പറയുന്നുണ്ട്. മഞ്ഞ വെട്ടം ആയതുകൊണ്ടാണ് അത് പച്ചകളറിൽ കണ്ടത് എന്നാണ് സാക്ഷി പറയുന്നത്. അതിലും ഒരു സയൻസ് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയത് ഈ സിനിമ കണ്ടപ്പോൾ തന്നെയാണ്. അതുപോലെ അയ്യപ്പനും കോശിയും അനാർക്കലി തുടങ്ങിയ ചിത്രങ്ങളിൽ പറയുന്ന ഒരു കാര്യമുണ്ട് നമ്മുടെ കേരളത്തിൽ ഡ്രൈ ലാൻഡുകൾ ഏതൊക്കെയാണ് എന്നുള്ളതാണ്. ലക്ഷദ്വീപ് ഒരു ഡ്രൈ ലാൻഡ് ആണ് അതുപോലെ തന്നെ അട്ടപ്പാടി ഒരു ഡ്രൈ ലാൻഡ് ആണ് എന്ന് പറയുന്നുണ്ട്. ഇനി ഏറ്റവും വലിയ അറിവ് നമുക്ക് തന്ന ഒരു ചിത്രമായിരുന്നു നിവിൻ പോളി നായകനായ എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം. ഈ ചിത്രത്തിലാണ് പട്ടി കടിച്ചാലും പോലീസ് കേസ് വരും എന്നുള്ള ഒരു അറിവ് നമുക്ക് കിട്ടിയത്. പട്ടിയെ കൊണ്ട് കടിപ്പിക്കുന്നതും നമുക്ക് കേസ് കൊടുക്കാനുള്ള ഒരു കാരണമാണ് എന്ന് മനസ്സിലാക്കി തന്ന ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. ഇനിയും അറിവ് പകരുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കമന്റ് ചെയ്യുക.
Story Highlights ;Some movies that imparted knowledge