ചിറാപുഞ്ചിയിലെ യാത്ര പോകുമ്പോൾ വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ നമുക്ക് ലഭിക്കും. പ്രേത്യേകിച്ചു വ്യൂ പോയന്റ് കാണാൻ മുകളിലേക്ക് കയറി പോവുകയാണ് എങ്കിൽ മേഘാലയയിലേ ഏതാണ്ടെല്ലാ വ്യൂപോയന്റും കാണാൻ താഴോട്ട് ഇറങ്ങിയാണ് പോവേണ്ടത്.
വർഷത്തിൽ 378 ദിവസവും മഴപെയ്ത് നനയുന്ന ഷില്ലോങ്- ചിറാപുഞ്ചി റോഡ് അടിപൊളിയാണ്. വളഞ്ഞ് പുളഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന അതിമനോഹരം ആയി ക്ലീനായ റോഡ് തന്നെ കാണാൻ പ്രത്യേക ഭംഗിയാണ് കാണാൻ.
പ്രധാനമായ കാഴ്ച വഹ്കബ വെള്ളചാട്ടം ആണ് …. കോട കയറിയാൽ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം കേൾകാനെ സാധിക്കു. ടൂറിസ്റ്റ് സ്ഥലത്തെക്കെ മേഘാലയയുടെ തനത് ശൈലിയിലുള്ള കച്ചവട സ്ഥാപനങ്ങളും കഫ്റ്റിരിയകളും ഉണ്ട്… ആ ചായക്കടയിൽ ബ്രഡ്ഓബ്ലൈറ്റും ചായക്കും ആണ് ആരാധകർ. സാധാരണ ഡ്രസിന് പുറമെ ഒരു ലുങ്കി മുണ്ടി ക്രോസിൽ അണിഞ്ഞാണ് സ്ത്രീകൾ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്നത്. മാവസനയ് കെഴ് വിലേക്ക് എത്തിയാൽ കാഴ്ചകൾ പിന്നെയും ഉണ്ട്. ഒരു സൈഡിൽ കൂടി പ്രവേശിച്ച് മറ്റൊരു സൈഡിൽകൂടി പുറത്ത് കടക്കാൻ കഴിയുന്ന അതിഗംഭീരമായ ഒരു ഗുഹയാണ് അത്. ഗുഹക്കകത്ത് മുട്ടോളം വെള്ളവും മുകളിൽ നിന്ന് ഉറ്റിവീഴുന്ന ഉറവകളും ഊർന്നിറങ്ങേണ്ട ചെറിയ വഴികളും ചെറിയ ദ്വാരങ്ങളിലൂടെ കടന്നുവരുന്ന സുര്യപ്രകാശവുമൊക്കെ ഗുഹയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രായമായവർക്കും ശ്വാസതടസ്സം സംബന്ധമായ രോഗമുള്ളവരൊന്നും പ്രവേശിക്കാൻ പാടില്ല എന്ന മുന്നറിയിപ്പ് ബോർഡുകൾ അവിടെ കാണാം.
സെവൻ സിസ്റ്റർ വാട്ടർ ഫാൽസിന്റെ തുടക്കമായ ബംഗ്ലാദേശ് ബോർഡറിലുള്ള ഒരു എക്കോ പാർക്കാണ് അടുത്ത് ഡസ്റ്റിനേഷൻ. ഇവിടുത്തെ വ്യൂ പോയന്റാണ് സ്ഥലം. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് കാശിമീരിലാണെന്ന് പറഞ്ഞവർ ചിറാപുഞ്ചി കാണാത്തത് കൊണ്ടാണെന്ന് തോന്നും. ഫ്ലൈറ്റ് പോകുമ്പോൾ മേഘങ്ങൾക് മകളിലൂടെ പോവുമെങ്കിലും ഭൂമിയിൽ നിന്ന് താഴോട്ട് നോക്കുമ്പൾ മേഘങ്ങളുടെ സഞ്ചാരം കാണുന്നത് അത്ഭുതമായി തോന്നും. ദൂരെ നോക്കിയാൽ ബംഗ്ലാദേശ്…. കിലോമീറ്ററുകളോളം ആഴമുള്ള കൊക്ക…. ആ കൊക്കയിലേക്ക് ചെറിയ അരുവിയിൽനിന്ന് വീണ് ഒഴുകി പോവുന്നത് മറ്റൊരു വെള്ളച്ചാട്ടമായ സെവൻസിസ്റ്റർ വെള്ളചാട്ടത്തിന്റെ തുടക്കമായി മാറുന്നു.
Story Highlights ; cherrapunji shillong