Travel

കണ്ടത്തിൽ ആർട്ട് കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നേരെ ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ചെന്നാൽ മതി|kandathi art

ചെറിയൊരു പടശേഖരത്തിലാണ് നെൽച്ചെടികൾ വച്ചൊരു കലാരൂപം സൃഷ്ടിച്ചെടുത്തിരിക്കുന്നത്

ഏറ്റുമാനൂർ ബൈപാസ്സിലൂടെ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ചെന്നാൽ അമ്പരപ്പിക്കുന്ന ഒരു കാഴ്ച അവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു. “കണ്ടത്തിലെ കലാരൂപം” കാണാതെ അവിടെയുള്ളവർ ആരും മടങ്ങില്ല. “പാഡി ആർട്ട്” എന്നു പറയുന്ന കാർഷിക കലാരൂപം ആണിത്. ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനു സമീപത്തെ ചെറിയൊരു പടശേഖരത്തിലാണ് നെൽച്ചെടികൾ വച്ചൊരു കലാരൂപം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ക്ഷേത്രഭൂമി ആയതിനാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രമാണ് രണ്ടുതരം നെൽച്ചെടികളാൽ നിർമ്മിച്ചിരിക്കുന്നത്.

പാഡി ആർട്ടിലൂടെ നിർമ്മിച്ചിരിക്കുന്ന “ശിവലിംഗത്തിനും ത്രിശൂലത്തിനും” പൂർണ്ണതയേകാൻ “ജ്യോതി, നാസർബാദ്” എന്ന നെൽച്ചെടികളാണ്. പേരൂർക്കാവിലമ്മ ഏറ്റുമാനൂരപ്പന്റെ പുത്രി എന്ന സങ്കൽപ്പതിനനുസൃതമായാണ് “ശിവലിംഗവും തൃശൂലവും” പാടശേഖരത്തു ഒരുക്കിയതിന്റെ ചേതോവികാരം എന്നാണ് ദേവസ്വം ഭാരവാഹികളുടെ അഭിപ്രായം.

അന്യം നിന്നു പോകുന്ന കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരുകയും കൃഷി എന്ന യഥാർഥ്യത്തിലേക്ക് യുവ തലമുറയെ ആകർഷിക്കുകയുമാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഈ കൂട്ടായ്മ കഴിഞ്ഞ വർഷം പാഡി ആർട്ടിലൂടെ “വാളും ചിലമ്പും” നിർമ്മിച്ച് കൃഷിഭവനിൽ നിന്നും അവാർഡ് കരസ്തമാക്കിയതിന് അങ്ങേയറ്റം പ്രശംസ അർഹിക്കുന്നു. ഇന്ന് കർഷകർ വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്.. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരി നമ്മൾ കഴിക്കുന്നതിലും നല്ലത് നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യുന്നതാണ്. കൂടുതൽ ആളുകൾ കൃഷിയിലേക്ക് വരേണ്ടതിന് ഇത്തരത്തിലുള്ള കഴിവുകൾ ഉള്ള ആളുകൾ മുൻപോട്ട് വരുന്നത് വളരെ പ്രചോദനാത്മകമായ കാര്യമാണ്.
Story Highlights ;