Travel

മഴക്കാലം കഴിഞ്ഞാൽ , ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ പൂത്തുലഞ്ഞു കണ്ണിനു കുളിർമ്മയേകുന്ന അതിമനോഹര പ്രതിഭാസമാണ് ഈ സ്ഥലത്തെ കാഴ്ചകൾ|Satara, Maharashtra State

അത്യപൂർവ്വമായ സസ്യ ജന്തുജാലങ്ങൾ കൂടി വസിക്കുന്ന പ്രദേശമാണിത്

മഴക്കാലം കഴിഞ്ഞാൽ ,ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിൽ പൂത്തുലഞ്ഞു കണ്ണിനു കുളിർമ്മയേകുന്ന അതിമനോഹര പ്രതിഭാസമാണ് കാസ്. യുനെസ്കോയുടെ നാച്ചുറൽ ഹെറിറ്റേജ് പട്ടികയിൽ പോലും ഇടം നേടിയ അതി മനോഹരി.മഹാരാഷ്ട്രയിൽ സത്താര ജില്ലയിൽ ആണ് ഈ മനോഹര വർണ വിസ്മയം. ഏകദേശം 850 തരത്തിലുള്ള പൂക്കള്‍ ആണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഇതിൽ 40 എണ്ണം ഇവിടെ മാത്രമാണ് കാണപ്പെടുന്നത്, 650 എണ്ണം ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന പട്ടികയിലാണ്.

അത്യപൂർവ്വമായ സസ്യ ജന്തുജാലങ്ങൾ കൂടി വസിക്കുന്ന പ്രദേശമാണിത്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ (Elaecarpus glandulosus) എന്ന മരത്തിന്റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. ഓർക്കിഡുകൾ, കാർവി തുടങ്ങി 850-ലധികം പുഷ്പ സസ്യങ്ങൾ വളരുന്ന ഈ പീഠഭൂമിയെ മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര എന്നും വിനോദസഞ്ചാരികൾ വിശേഷിപ്പിക്കാറുണ്ട്. ഏതാണ്ട് 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുണ്ട്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ ഈയൊരു സ്ഥലത്തിന് സാധിക്കാറുണ്ട്.

2018ൽ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായിയാണ് പ്രഖ്യാപിച്ചത്. പൂക്കളെ പോലെ തന്നെ ഈ സ്ഥലം ജൈവവൈവിധ്യം കൊണ്ടും സമ്പന്നമായ ഒരിടമാണ്. ഇവിടെ കൂടുതലും സംരക്ഷിത വനങ്ങളാണ് കാണാൻ സാധിക്കുന്നത്. കറുത്ത ശിലകൾ ധാരാളം കാണപ്പെടുന്ന ഇവിടം ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. സത്താരയിൽ നിന്ന് നേരിട്ട് റോഡു വഴി എത്തുന്നതാണ് ഇവിടേക്ക് എത്തിച്ചേരുവാൻ ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. ഇത്തരത്തിൽ വരുന്നതായിരിക്കും കൂടുതൽ സന്തോഷം നിറയ്ക്കുന്ന കാഴ്ചകളും. പൂനയിൽ നിന്നും 125 കിലോമീറ്റർ സത്താരയിൽ നിന്ന് 24 കിലോമീറ്റർ കോലാപ്പൂരിൽ നിന്നും 150 കിലോമീറ്റർ ഇനി മുംബൈയിൽ നിന്നാണെങ്കിൽ 250 കിലോമീറ്റർ ആണ് ദൈർഘ്യം വരുന്നത്.

Story Highlights ; Satara,Maharashtra State