ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ നേരത്തെ തന്നെ ഇടം പിടിച്ച സ്ഥലമാണ് ഫോർട്ട് കൊച്ചി. മിനി ഇംഗ്ലണ്ടന്നും, ഹോംലി ഹോളണ്ടെന്നും, ലിറ്റിൽ ലിസ്ബണന്നും’ ഒക്കെ വിളിപ്പേരുണ്ട് കൊച്ചിയ്ക്ക് . ബി.ബി.സി ഇന്ത്യയിലെ അഞ്ചു കേന്ദ്രങ്ങളെയാണ് മനുഷ്യരാശിയുടെ കാൽപ്പാടുകളായി വിശേഷിപ്പിച്ചത്. താജ്മഹൽ, മധുര മീനാക്ഷി ക്ഷേത്രം , ജന്തർമന്തർ , കാളിഘട്ട് എന്നിവക്കൊപ്പം കൊച്ചിയിലെ ചില സ്ഥലങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. മനുഷ്യൻ അവന്റെ ആയുസ്സിനിടയിൽ കണ്ടിരിക്കേണ്ട 30 ലോക കാഴ്ചകളിൽ ഒന്ന് കൊച്ചിയാണ് എന്ന് കൂടി ബി.ബി.സി പറയുന്നുണ്ട്.
ട്രഷർ ഓഫ് മാൻകൈൻഡ് എന്ന് അടുത്തിടെ നാഷനൽ ജിയോഗ്രഫിക്കൽ ചാനലും മട്ടാഞ്ചേരിയിലെ പഴമപേറുന്ന കെട്ടിടങ്ങളെ ഒക്കെ വിശേഷിപ്പിച്ചിട്ടുണ്ട് . കൊച്ചിയിലെ ചില നിർമ്മിതികളെങ്കിലും ഫോർട്ട് കൊച്ചി കഴിഞ്ഞാൽ പിന്നെ കാണാൻ കഴിയുക നെതർലാന്റ്സിൽ മാത്രമാണ് എന്നും ഈ റിപ്പോർട്ടുകളിൽ ഒക്കെ പറയുന്നു. 4 – 5 സ്ക്വയർ കിലോമീറ്ററിനകത്തെ 16 ഭാഷകൾ സംസാരിക്കുന്ന 30 – ൽ അധികം കമ്യൂണിറ്റികളുടെ സംസ്കാരിക വൈവിധ്യം നിറഞ്ഞ , ലോകം കണ്ടിരിക്കേണ്ട മഹത്തായ കാഴ്ചകളിലൊന്ന് തന്നെയാണ്, അതാണ് കൊച്ചി.
ഇപ്പോഴും കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡു പോലുമില്ല. വിദേശികൾ ബോട്ടുകളിൽ യാത്ര ചെയ്യുന്നത് അതിനുള്ളിൽ കിടക്കുന്ന പഴയ ടയറുകളിൽ ഇരുന്നാണ്. എന്നാൽ ലോക ചരിത്രത്തിൽ ഒക്കെ എത്രത്തോളം ഇടം നേടിയ പഴമയും പാരമ്പര്യ തനിമയും നിലനിർത്തി കൊണ്ടുള്ള ഈ സ്ഥലങ്ങളിലൂടെ ഒന്ന് മൂക്ക് പൊത്താതെ നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ച് പോകും എന്നതാണ് സത്യം. ലോകോത്തര നിലവാരമുള്ള ടൂറിസം പ്ലാൻ ചെയ്യണം എങ്കിൽ ഇവിടെ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യണം ഇല്ലെങ്കിൽ ലോകരാജ്യങ്ങൾ തീർച്ചയായും കണ്ടിരിക്കണമെന്ന് പറഞ്ഞ് ഈ മനോഹരമായ സ്ഥലംമാലിന്യങ്ങളുടെ കൂമ്പാരമായി മാറും.
Story Highlights ;Kochi is one of the 30 world sights that a man must see in his lifetime