കുട്ടികൾ ഇഷ്ടപ്പെടുന്ന നൂഡിൽസ് വളരെ കുറച്ചു മസാലയും കൂടുതൽ പച്ചക്കറികളും വച്ചു പെട്ടെന്ന് തന്നെ ഇനി വീട്ടിൽ ഉണ്ടാക്കാം
ചേരുവകൾ :
1.നൂഡിൽസ് – 250 ഗ്രാം
2.സ്പ്രിങ് ഒനിയൻ – 1ടീസ്പൂൺ
3.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടീസ്പൂൺ
4.സവാള – 1 എണ്ണം
5 കാരറ്റ് – 1/2 കപ്പ് (നീളത്തിൽ അരിഞ്ഞത് )
6.കാബേജ് – 1/2 കപ്പ്
7.കാപ്സിക്കം – 1/2 കപ്പ്
8.പച്ച മുളക് – 2 എണ്ണം
9.സോയ സോസ് – 1/2 ടീസ്പൂൺ
10.റെഡ് ചില്ലി സോസ് – 1ടീസ്പൂൺ
11.ടൊമാറ്റോ സോസ് – 1ടീസ്പൂൺ
12.മുളക് പൊടി – 1/2 ടീസ്പൂൺ
13.കുരുമുളക് പൊടി – 1/2 ടീസ്പൂൺ
14.എണ്ണ – 4 ടീസ്പൂൺ
15.ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം :
5 അല്ലെങ്കിൽ 6 കപ്പ് വെള്ളം ഒരു ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ട് തിളക്കാൻ വയ്ക്കുക. തിളയ്ക്കുമ്പോൾ അതിലേക്ക് നൂഡിൽസ് ഇട്ട് മുക്കാൽ ഭാഗം വേവ് ആകുന്ന വരെ വേവിക്കുക. അതിനു ശേഷം വെള്ളം ഊറ്റി കളയുക. അതിലേക്കു കുറച്ചു തണുത്ത വെള്ളം ഒഴിച്ച് ഇളക്കുക. ഒരു ടീസ്പൂൺ എണ്ണ എല്ലായിടത്തും ആക്കി മാറ്റി വയ്ക്കുക.
ഇനി ഒരു പാനിൽ 2 ടീസ്പൂൺ എണ്ണ ചൂടാക്കി സ്പ്രിങ് ഒനിയൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കുക. അതിലേക്ക് സവാള, പച്ച മുളക് എന്നിവ ഇട്ട് വഴറ്റുക. അതിലേക്കു കാരറ്റ്, കാബേജ്, കാപ്സിക്കം എന്നിവ ആവശ്യത്തിന് ഉപ്പ് ഇട്ട് 2 മിനിറ്റ് വഴറ്റുക. അതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, സോയാസോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ് എന്നിവ ഇട്ട് ഇളക്കുക. ഇതിലേക്കു വേവിച്ച നൂഡിൽസ് ഇട്ട് നന്നായി യോജിപ്പിക്കുക. മുകളിൽ സ്പ്രിങ് ഒനിയൻ ഇട്ട് വിളമ്പാം.
content highlight: veg-noodles-for-kids