കടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽത്തന്നെ ചിക്കൻ ക്രിസ്പ്പിയായി വറുക്കാൻ സാധിക്കാറുണ്ടോ?. കുറച്ച് സ്പെഷ്യൽ ചേരുവകൾ കൂടി ചേർത്താൽ ഇനി അതും സാധ്യമാണ്. ഹോട്ടൽ സ്റ്റൈൽ ചിക്കൻ ഫ്രൈ റെസിപ്പി ഇതാ
ചേരുവകൾ
ചിക്കൻ
ഇഞ്ചി
മഞ്ഞൾപ്പൊടി
കാശ്മീരിമുളകുപൊടി
ചിക്കൻമസാല
പെരുംജീരകം
വറ്റൽമുളക് ചതച്ചത്
നാരങ്ങ
ഉപ്പ്
അരിപ്പൊടി
വെള്ളം
വെളിച്ചെണ്ണ
തേങ്ങ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിലേയ്ക്ക് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് ഒരു ടേബിൾസ്പൂൺ എടുക്കുക.
- ഇതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, നാരങ്ങയുടെ നീര് രണ്ട് ടേബിൾസ്പൂൺ, മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഇളക്കി മസാല തയ്യാറാക്കുക.
- ഇതിൽ നിന്നും അൽപ്പം അരപ്പ് മാറ്റിവെച്ചതിനു ശേഷം കഷ്ണങ്ങളാക്കി വെച്ചിരുന്ന ചിക്കൻ കഷ്ണങ്ങൾ ഇതിലേയ്ക്ക് ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക.
- മാറ്റി വെച്ചിരുന്ന അരപ്പിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയത് ചേർത്തിളക്കി ഇതേ എണ്ണയിൽ വറുത്തെടുക്കാം, കുറച്ച് കറിവേപ്പില കൂടി ഒപ്പം ചേർക്കാം.
content highlight: chicken-fry-crispy-recipe