Crime

കൈവെട്ട് കേസിൽ എൻഐഎ നടപടി; മു​ഖ്യ​പ്ര​തി​ക്ക് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യ ആ​ൾ പി​ടി​യി​ൽ

ക​ണ്ണൂ​ർ: മ​ത​നി​ന്ദ ആ​രോ​പി​ച്ച് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ പ്ര​ഫ.​ടി.​ജെ.​ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഐ​എ. കേ​സി​ലെ പ്ര​തി മു​ഖ്യ​പ്ര​തി സ​വാ​ദി​നെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ഇ​രി​ട്ടി വി​ള​ക്കോ​ട് സ്വ​ദേ​ശി​യെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തലശ്ശേരിയിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയായ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളെന്ന സംശയത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എൻഐഎ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷം അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും എൻഐഎ വ്യക്തമാക്കി.

പ​തി​മൂ​ന്നു വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സ​വാ​ദ് ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. മ​ര​പ്പ​ണി​ക്കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന ഇയാളെ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ​വാ​ദ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

2010 ജൂലൈ 4നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ പിന്നാലെ ഒളിവിൽ പോയ പ്രതി 13 വർഷത്തോളം ഷാജഹാൻ എന്ന പേരിൽ കണ്ണൂരിൽ താമസിക്കുകയായിരുന്നു. മറ്റ് പ്രതികളെ പിടിച്ചെങ്കിലും സവാദിനെ കുറിച്ച് യാതൊരു വിവരവുണ്ടായിരുന്നില്ല.