എന്നും ഒരേ രീതിയിലുള്ള ഭക്ഷണമല്ലേ തയ്യാറാക്കുന്നത്. ഇന്നല്പം വ്യത്യസ്തമായി ഒരു റെസിപ്പി നോക്കിയാലോ? രുചികരമായ മാക്രോണി സാലഡ് റെസിപ്പി നോക്കാം. ഇതൊരു കോണ്ടിനെൻ്റൽ റെസിപ്പിയാണ്.
ആവശ്യമായ ചേരുവകൾ
- 2 കപ്പ് വേവിച്ച പാസ്ത മക്രോണി
- 1/2 കപ്പ് വേവിച്ച കാരറ്റ്
- 1/4 കപ്പ് വറുത്ത ബദാം
- 200 ഗ്രാം കൊഴുപ്പ് കുറഞ്ഞ തൈര്
- 1/2 കപ്പ് വേവിച്ച ബീൻസ്
- 1 അരിഞ്ഞ വെള്ളരിക്ക
- 1 ടീസ്പൂൺ അരിഞ്ഞ മല്ലിയില
തയ്യാറാക്കുന്ന വിധം
പാസ്ത മക്രോണി, കാരറ്റ്, ബീൻസ് എന്നിവ പ്രത്യേക പാത്രങ്ങളിൽ വേവിക്കുക. അരിഞ്ഞ വെള്ളരിക്ക, വറുത്ത ബദാം, തൈര്, വേവിച്ച പാസ്ത, പച്ചക്കറികൾ എന്നിവ ഒരുമിച്ച് ഇളക്കുക. സാലഡ് ഒരു പാത്രത്തിലേക്ക് മാറ്റി മല്ലിയില കൊണ്ട് അലങ്കരിക്കുക.