വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സാലഡ് റെസിപ്പിയാണ് മാംഗോ സ്ട്രോബെറി സാലഡ്. എപ്പോൾ വേണമെങ്കിലും കഴിക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. മാമ്പഴത്തിൻ്റെ മധുരവും സ്‌ട്രോബെറിയുടെ മധുരവും പുളിയുമുള്ള രുചിയും സലാഡിനെ കൂടുതൽ ടേസ്റ്റിയാക്കുന്നു.
ആവശ്യമായ ചേരുവകൾ
ഡ്രസ്സിംഗിനായി
തയ്യാറാക്കുന്ന വിധം
ഈ എളുപ്പമുള്ള സാലഡ് തയ്യാറാക്കാൻ, മാമ്പഴം കഴുകി തൊലി കളയുക. അതിനുശേഷം, മാമ്പഴം ചെറിയ കഷ്ണങ്ങളാക്കി ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. സ്ട്രോബെറി അരിഞ്ഞത്, മുന്തിരി, കിവി എന്നിവയ്ക്കൊപ്പം അരിഞ്ഞ മാമ്പഴത്തിൽ ചേർക്കുക. ഇപ്പോൾ, ഒരു ചെറിയ പാത്രത്തിൽ ഒലിവ് ഓയിൽ, പഞ്ചസാര, നാരങ്ങ നീര് എന്നിവ ചേർത്ത് സാലഡിൻ്റെ ഡ്രസ്സിംഗ് തയ്യാറാക്കുക. അരിഞ്ഞ പഴങ്ങളിൽ ഈ ഡ്രസ്സിംഗ് ഒഴിച്ച് നന്നായി ടോസ് ചെയ്യുക. ഫ്രഷ് ആയി വിളമ്പുക.