Kerala

ദുരന്തബാധിതരോടുള്ള മാനുഷിക സമീപനം ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേതെന്നും ഹൈക്കോടതി

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നിന്ന് ലോണ്‍ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതാരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ദുരന്തബാധിതരോടുള്ള മാനുഷിക സമീപനം ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ രീതിയില്‍ ബാങ്കുകള്‍ ഇടപെടരുത്. സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.