മാംസ വിഭവങ്ങളേക്കാൾ കൂടുതൽ ആളുകൾക്കും പ്രിയപ്പെട്ടത് ഒരുപക്ഷേ മത്സ്യവിഭവങ്ങൾ തന്നെയായിരിക്കും. ഒരുപാട് വെറൈറ്റി ഒന്നും പരീക്ഷിക്കാൻ സാധിക്കാത്തവയാണ് മത്സ്യ വിഭവങ്ങൾ..എന്നാൽ വ്യത്യസ്തമായ ഒരു മത്സ്യവിഭവം നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം ഏറെ രുചികരമായ രീതിയിൽ ഇത് നമുക്ക് നമ്മുടെ പ്രിയപ്പെട്ടവർക്ക് വിളമ്പാൻ സാധിക്കും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആവിശ്യമുള്ള ചേരുവകൾ
മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 1 ഇതള്‍
കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കടുക് – ½ ടീസ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍).
തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് വച്ചു മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക. പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക. ഇടവിട്ട് ഇളക്കികൊടുക്കുവാൻ മറക്കരുത്.
Story Highlights ; tomato fish roast