പണ്ട് ചായക്കടകളിലെ സ്ഥിരം താരം ആയിരുന്നു മടക്ക് ബോളി. ഇന്നും പഴമ പേറി നിൽക്കുന്ന ഒട്ടുമിക്ക ചായക്കടകളിലും ഇത് കാണാൻ സാധിക്കും. ഏറെ രുചികരമായ രീതിയിൽ ഈ മടക്ക് ബോളി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മൈദ _ ഒരു കപ്പ്
വെള്ളം –കാല്‍ കപ്പ്
ഉപ്പ് -ഒരു നുള്ള്
കരിഞ്ജീരകം –ഒരു ടീസ്പൂണ്‍
അരി പോടീ ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര -കല്‍ കപ്പ്
ഏലക്ക നാലെണ്ണം
തയ്യാറാക്കുന്ന വിധം
മൈദ പൂരിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക.അതിലേക്കു ജീരകവും ചേര്‍ക്കുക. ശേഷം ഓരോ ഉരുളകളെടുത്തു ചപ്പാത്തി പോലെ പരത്തുക .അതിനു ശേഷം ഓരോ ചപ്പാത്തിയുടെ മീതെയും ഒരു നുള്ള് വീതം അരി പൊടി വിതറുക.ഇങ്ങനെ അഞ്ചു ചപ്പാത്തിയില്‍ ചെയ്യുക. ശേഷം അഞ്ചു ചപ്പാത്തിയും ഒന്നിച്ചു റോള്‍ ചെയ്യുക.എന്നിട്ട് ആ റോള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.അത് വീണ്ടും പരത്തുക. അപ്പോള്‍ മടക്ക് ബോളിയുടെ ആകൃതിയില്‍ വരും.
ഇത് തിളച്ച ഒയിലില്‍ തീ കുറച്ചു വെച്ച് പൊരിചെടുക്കുക. അതിന് ശേഷം കാല്‍ കപ്പ് പഞ്ചസാര ഏലക്കയും ചേര്‍ത്ത് പൊടിച്ചത് ഓരോ ടീസ്പൂണ്‍ വീതം ഇതിന് മീതെ വിതറുക.ചൂടുള്ളത് കൊണ്ട്
പഞ്ചസാര ഉരുകി ഇതിൽ അലിഞ്ഞു ചേരും. ചൂടാറിയ ശേഷം ഉപയോഗിക്കുക .ഇത് ഒരുപാടു കാലം കേട് കൂടാതെ ഇരിക്കും.
ചായക്കടകളിലെ രുചിയേറിയ താരമായ മടക്ക് ബോളി ഇനി നമുക്ക് ഇങ്ങനെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഏറെ രുചികരമായ ഈ വിഭവം ഒരിക്കലെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. കട്ടൻ ചായക്കൊപ്പം കുടിക്കാനാണ് ഈ വിഭവം കൂടുതൽ രുചികരം
Story Highlights ;