നമ്മുടെ ശരീരത്തിൽ ഒരുപാട് ഗുണങ്ങൾ നൽകുന്നവയാണ് പഴങ്ങളും പച്ചക്കറികളും.. ശരീരത്തിൽ ഒരുപാട് ഗുണം നൽകുന്ന ഒന്നാണ് ജ്യൂസുകൾ. കൂടുതലും ജ്യൂസുകൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി നമുക്ക് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നുണ്ട്. എങ്ങനെയാണ് ജ്യൂസുകൾ കഴിക്കേണ്ടത് ഏതൊക്കെ ജ്യൂസുകൾ ആണ് പ്രധാനമായും കഴിക്കേണ്ടത് എന്നൊക്കെ മനസിലാക്കാം.
പച്ചമാങ്ങാ ജൂസ്
1. പച്ചമാങ്ങ – 1/2
2. ഇഞ്ചി – ഒരു ചെറിയ കഷണം
3. പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം[ശർക്കരയും ഉപയോഗിക്കാം ]
ഒരു മാങ്ങയുടെ പകുതിയും ഇഞ്ചിയും മിക്‌സിയില്‍ ഇട്ട് അടിക്കുക. സിറപ്പ് പരുവത്തിലാകുമ്പോള്‍ ഗ്ലാസിലേക്ക് ഒഴിച്ച് മൂന്ന് സ്‌പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേര്‍ക്കുക. അല്‍പം മധുരവും പുളിയും ചേര്‍ന്ന പച്ചമാങ്ങ ജൂസ് . ഫ്രിഡ്‌ജില്‍വച്ച് തണുപ്പിച്ചും ഉപയോഗിക്കാവുന്നതാണ്.
ക്യുകം ടുമാറ്റോ ജൂസ്
1. തക്കാളി – 1 വലുത്
2. സാലഡ് വെള്ളരിക്ക – 1/2
3. നാരങ്ങ – 1/2
4. ഇഞ്ചി – ചെറിയ കഷണം
5. പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളിയും വെള്ളരിക്കയും ചെറിയ കഷണങ്ങളാക്കുക. ഇത് പഞ്ചസാരയും നാരങ്ങനീരും ഇഞ്ചിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ആരോഗ്യകരമായ ഈ ജ്യൂസ് നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ നൽകും
പൈന ക്യാരോ ജൂസ്
1. കാരറ്റ് – 1 എണ്ണം
2. പൈനാപ്പിള്‍ – 1/2
3. പഞ്ചസാര – ആവശ്യത്തിന്
4. ഏലക്കാ – 1 എണ്ണം
5. നാരങ്ങ – പകുതി
6. വെള്ളം – ആവശ്യത്തിന്
തയാറാക്കുന്നവിധം
കാരറ്റും കൈതച്ചക്കയും വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം പഞ്ചസാര നാരങ്ങ വെള്ളം ഏലക്ക എന്നീ ചേരുവകള്‍ ചേര്‍ത്ത് രണ്ടായി മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കൈതച്ചക്ക ഗ്ലാസിനടിയില്‍ ഇടുക.
അതിനുമുകളിലായി കാരറ്റ് ജൂസ് ഒരു ലെയര്‍, കൈതച്ചക്ക ജൂസ് ഒരു ലെയര്‍ എന്ന രീതിയില്‍ ഒഴിക്കുക.
Story Highlights ;Healthy juices