തൈറോയ്ഡ് മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം. തലയോട്ടിയിൽ ചില ഭാഗങ്ങളിൽ കഷണ്ടി പോലെയും സംഭവിച്ചേക്കാം. തൈറോയ്ഡ് മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിൽ പരിഹരിക്കാൻ നിങ്ങൾ കഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ അതിനുള്ള പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. ഹോർമോൺ ബാലൻസ് ചെയ്യുക എന്നതാണ് പ്രധാനം. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇതിനുവേണ്ടി കൃത്യമായി മരുന്നുകൾ കഴിക്കാം.ചില പ്രത്യേക വൈറ്റമിനുകള്‍ തൈറോയ്ഡ് പ്രശ്നം കാരണം കുറയാം. ഇതില്‍ ഒന്നാണ് അയൊഡിന്‍.
അയോഡിന്‍ സമ്പുഷ്ടമായ കടല്‍വിഭവങ്ങള്‍, അയോഡിന്‍ ഉള്ള ഉപ്പ് എന്നിവയെല്ലാം കഴിയ്ക്കാം. ബയോട്ടിന്‍ മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുപോലെ ഫാറ്റി ആസിഡുകള്‍, സിങ്ക്, കോപ്പര്‍, കൊളാജന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വൈറ്റമിന്‍ എ, ഇ, ബി, സി എന്നിവ അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശം തേടി മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കാം.
യോഗ
യോഗ ചെയ്യുന്നത് പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമെന്നതുപോലെ മുടി കൊഴിച്ചിലിനും നല്ലൊരു പരിഹാരമാണ്. ഇത് സ്ട്രെസ് ലെവല്‍ കുറയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദിവസവും യോഗയും ധ്യാനവും ശീലമാക്കുക. സര്‍വാംഗാസന, ഉത്താസന, ശശാങ്കാസന എന്നിവ മുടി വളരാന്‍ നല്ല യോഗാ പോസുകളാണ്.
ഓയില്‍
മുടിസംരക്ഷണം പ്രധാനം. മുടിയിലെ പരീക്ഷണങ്ങള്‍ തൈറോയ്ഡ് പ്രശ്നങ്ങളുളളവരില് മുടി കൊഴിച്ചില്‍ കൂടുതല്‍ വേഗത്തിലാക്കുന്നു. മുടിയില്‍ കെമിക്കലുകള്‍, ചൂട് എന്നിവ ഒഴിവാക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിയ്ക്കാം. മുടിയില്‍ ഓയില്‍ മസാജ് നല്ലതാണ്. അരോമ തെറാപ്പി എന്ന ഈ രീതി മുടിയ്ക്ക് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഹോട്ട് ഓയില്‍ മസാജ്, ഇന്‍വേര്‍ഷന്‍ മസാജ് എന്നിവ ഗുണം നല്‍കും.
ഇന്ഫ്ളമേഷന് വരുത്തുന്ന ഭക്ഷണം
ഇന്ഫ്ളമേഷന് വരുത്തുന്ന ഭക്ഷണം ഒഴിവാക്കണം. മധുരം, വറുത്ത ഭക്ഷണം, പ്രോസസ് ചെയ്തവ, ചുവന്ന ഇറച്ചി എന്നിവയെല്ലാം ഒഴിവാക്കണം. മഞ്ഞള്‍, ഇഞ്ചി എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. അനാരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത് ഹോര്‍മോണുകളെ ദോഷമായി ബാധിയ്ക്കും.
content highlight: thyroid-related-hair-loss