മൈഗ്രേയ്ന്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മൈഗ്രേയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. മൈഗ്രേന്‍ വെറുമൊരു തലവേദനയല്ല. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്.
കറുവപ്പട്ട കൊണ്ട് തലവേദനയെ ഇല്ലാതാക്കാവുന്നതാണ്. കറുവപ്പട്ട പൊടിച്ച് അത് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. ഇത് തലവേദന പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.
തലവേദന അകറ്റാന്‍ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ അനുപാതം നിലനിര്‍ത്താന്‍ നാരങ്ങ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറി കിട്ടാനും ഇത് സഹായിക്കും.
തലേദിവസം തന്നെ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ ആ വെള്ളം വെറുംവയറ്റില്‍ കുടിക്കുക. 12 ആഴ്ച തുടര്‍ച്ചയായി കഴിക്കുമ്പോള്‍ ഇത് മൈഗ്രെയ്‌നുമായി ബന്ധപ്പെട്ട അസിഡിറ്റി, ഓക്കാനം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.
മൈഗ്രേയ്ന്‍ കുറയാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ സഹായിക്കും.
മല്ലിയില വെള്ളം കൊണ്ട് തലവേദന പരിഹരിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം മല്ലിയില ഇട്ട് തിളപ്പിക്കുക. ഈ വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് തലവേദന ഉള്ളപ്പോള്‍ കഴിക്കുന്നത് തലവേദനയെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മൈഗ്രേന്‍ തലവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഏലയ്ക്ക. ഇഞ്ചി, ഏലയ്ക്ക എന്നിവ ചേര്‍ത്തുള്ള ചായ കുടിക്കുന്നത് മൈഗ്രേയ്ന്‍ അകറ്റുന്നതിന് സഹായിക്കുന്നു.
അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാവൂ. സന്ധ്യയാകുമ്പോള്‍തന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളില്‍ രാത്രി ഹോട്ടല്‍ ഫുഡ് ഒഴിവാക്കുക. ഇതില്‍ ചേര്‍ക്കുന്ന നിറവും രുചിവര്‍ധക പദാര്‍ഥങ്ങളും മൈഗ്രേന്‍ വഷളാക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
STORY HIGHLIGHTS: Remedies to Get Rid of Headaches Naturally