Kerala

ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ കു​ട്ടി​യെ കേ​ര​ളാ പോ​ലീ​സി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും കാ​ണാ​താ​യി 37 മ​ണി​ക്കൂ​റി​നു​ശേ​ഷം വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്ന് ക​ണ്ടെ​ത്തി​യ 13 കാ​രി​യെ കേ​ര​ളാ പോ​ലീ​സി​ന് കൈ​മാ​റി. സി​ഡ​ബ്ല്യു​സി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​മാ​യി പോ​ലീ​സ് സം​ഘം ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ക്കും.

കുട്ടിയെ ഇന്ന് രാത്രി സി.ഡബ്ല്യു.സി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് കേരള എക്സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തുക.

കു​ട്ടി ത​ങ്ങ​ളോ​ടൊ​പ്പം വ​രാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്ന് ക​ഴ​ക്കൂ​ട്ടം എ​സ്ഐ വി.​എ​സ്.​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ആ​സാ​മി​ലേ​ക്കു​ള്ള യാ​ത്രാ​മ​ദ്ധ്യേ ട്രെ​യി​നി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ കു​ട്ടി വി​ശാ​ഖ​പ​ട്ട​ണ​ത്ത് ആ​ർ​പി​എ​ഫി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു.

കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. രാവിലെ സഹോദരിമാരുമായി വഴക്കിട്ട തസ്‍ലീമിനെ മാതാപിതാക്കൾ ശകാരിച്ചിരുന്നു. പിന്നീട് അവർ ജോലിക്കു പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് മനസിലായത്.

തു​ട​ർ​ന്ന് 37 മ​ണി​ക്കൂ​റി​നു​ശേ​ഷം വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ആ​സാ​മി​ലെ​ത്തി മു​ത്ത​ച്ഛ​ന്‍റെ​യും മു​ത്ത​ശ്ശി​യു​ടെ​യും കൂ​ടെ നി​ന്ന് പ​ഠ​നം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.