World

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: പ​ശ്ചി​മേ​ഷ്യ​ന്‍ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക വാ​യ്പയെടുക്കാന്‍ പാ​കി​സ്താ​ൻ

ഇ​സ്‍ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​​ലെ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക വാ​യ്പ വാ​ങ്ങാ​ൻ പാ​കി​സ്താ​ൻ ന​ട​പ​ടി തു​ട​ങ്ങി. 1.1 ല​ക്ഷം കോ​ടി പാ​കി​സ്താ​നി രൂ​പ​യു​ടെ (നാ​ല് ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ) വാ​യ്പ​യാ​ണ് വാ​ങ്ങു​ന്ന​ത്.

വാ​യ്പ സം​ബ​ന്ധി​ച്ച് പാ​കി​സ്താ​ൻ ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഔ​റം​ഗ​സേ​ബും സം​ഘ​വും ദു​ബൈ ഇ​സ്‍ലാ​മി​ക് ബാ​ങ്കി​ന്റെ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​അ​ദ്‌​നാ​ൻ ചി​ൽ​വാ​നു​മാ​യി ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി ഡോ​ൺ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ൽ ഏ​ഴ് ബി​ല്യ​ൺ ഡോ​ള​റി​ന്റെ (1.95 കോ​ടി പാ​കി​സ്താ​നി രൂ​പ) വാ​യ്പ​ക്ക് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ.​എം.​എ​ഫ്)​യു​ടെ അ​നു​മ​തി​ക്ക് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്കം. മി​ഡി​ൽ ഈ​സ്റ്റി​ലെ മ​റ്റു ബാ​ങ്കു​ക​ളു​മാ​യും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.