India

നഗരമധ്യത്തിൽ നടി പായലിനു നേരെ ആക്രമണം | Attack on actress Payal

കൊൽക്കത്ത: വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്ന ബംഗാളിൽ നഗരമധ്യത്തിൽ രാത്രി നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി. രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാൾ ആക്രമിക്കുകയായിരുന്നു. കാറിൽനിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്നു കല്ലെടുത്ത് ‍ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർത്തു. ചില്ലുകൊണ്ടു കയ്യിൽ മുറിവേറ്റു.