തിരുവനന്തപുരം: താൻ ഒരു സിനിമാനടി അല്ലാത്തതുകൊണ്ടും ആ സംഘടനയിൽ അംഗമല്ലാത്തതുകൊണ്ടുമാണ് നേരിട്ടപ്രശ്നത്തെ തനിക്ക് നന്നായി കൈാര്യം ചെയ്യാനായതെന്ന് നടൻ തിലകന്റെ മകൾ സോണിയാ തിലകൻ. അമ്മയുടെ പത്രസമ്മേളനത്തിനുപിന്നാലെ ജനറൽ സെക്രട്ടറി സിദ്ദിഖ് നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു സോണിയ.
തനിക്കും മോശം അനുഭവമുണ്ടായെന്ന സോണിയയുടെ വെളിപ്പെടുത്തലിനോട് ‘അവർ അത് മനോഹരമായി കൈകാര്യംചെയ്തു, അഭിനന്ദനങ്ങൾ’ എന്നായിരുന്നു പത്രസമ്മേളനത്തിൽ സിദ്ദിഖിന്റെ പ്രതികരണം. അതിന് മറുപടിപറയുകയായിരുന്നു സോണിയ.
റിപ്പോർട്ട് പുറത്തുവന്നശേഷവും പരാതികിട്ടിയിട്ടില്ലെന്നാണ് ‘അമ്മ’പറയുന്നത്. എന്നാൽ ഒരു പ്രമുഖനടനെതിരേ ഒരു യൂട്യൂബർ നടത്തിയ പരാമർശങ്ങൾക്കെതിരേ ആ നടന്റെ പരാതി ഇല്ലാതെതന്നെ നടപടിസ്വീകരിച്ച സംഘടനയാണ് അമ്മ -സോണിയ പറഞ്ഞു.
content highlight: sonia-thilakan-about-reply-to-siddique