കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് കൊണ്ടൽ. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻ്റെ ബ്ലോഗ്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റെ ബ്ലോഗ് ബസ്റ്റർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം.
ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്ര ത്തിനു്നൂറു ദിവസത്തോളം തീണ്ടു നിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്. ആരെയും ആവേശം കൊള്ളിക്കും വിധത്തിലാണ് ഈ ചിത്രത്തിലെ കടൽ സംഘർഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
കമ്പുള്ള കഥയുടെ പിൻബലവും, ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് ഏറെ പിൻബലം നൽകുന്നുണ്ട്. പ്രണയവും, ഇഴപിരിയാത്ത ബന്ധങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട്.
മനസ്സിൽ എരിയുന്ന പ്രതികാരത്തിൻ്റെ കനലും. കണ്ണിൽ തിഷ്ണമായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചു മാനുവൽ എന്ന യുവാവിൻ്റെ ജീവിതമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത്. ആൻ്റെണി വർഗീസ് പെപ്പെ യാണ് മാനുവലിനെ ഭദ്രമാക്കുന്നത്.
ബോളിവുഡ്ഡിലെ പ്രമുഖ നടൻ രാജ്.ബി. ഷെട്ടി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പ്രതികാരവും , പ്രണയവും, ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്.
നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻ സൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ,അഫ്സൽ പി.എച്ച്.. സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ , കുടശ്ശനാട് കനകം, (ജയ് ജയ് ഹോഫെയിം) ഉഷ, ജയാ ക്കുറുപ്പ് പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ. തിരക്കഥ – അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ. സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.
ഛായാഗ്രഹണം – ദീപക് ഡി. മേനോൻ. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. കലാസംവിധാനം – വിനോദ് രവീന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്. മേക്കപ്പ് – അമൽ ചന്ദ്ര. നിശ്ചല ഛായാഗ്രഹണം – നിദാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് തോപ്പിൽ. സഹ സംവിധാനം – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്,
വീക്കെൻ്റെ ബ്ലോഗ്ബസ്റ്റേഴ്സ് മാനേജേർസ് – റോജി പി. കുര്യൻ ‘
പ്രൊഡക്ഷൻ മാനേജർ – പക്രു കരീത്തറ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെ
ത്തുന്നു.
STORY HIGHLIGHTS: Kondal movie Onam Release