Kerala

‘തുടരുന്നത് ശരിയല്ലെന്ന ബോധ്യമുണ്ട്’; രാജിയിൽ പ്രതികരിച്ച് സിദ്ദിഖ് | siddique-resigns-from-amma-general-secretary

ഞാൻ സ്വമേധയാ പ്രസി‍ഡൻ്റിനെ രാജി അറിയിക്കുകയായിരുന്നു

കൊച്ചി: യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി സിദ്ദിഖ്. ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു.

‘എനിക്കെതിരെ ആരോപണം വന്നിരിക്കുന്ന സാഹചര്യത്തിൽ ഞാൻ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ഉത്തമ ബോധമുണ്ട്. ഞാൻ സ്വമേധയാ പ്രസി‍ഡൻ്റിനെ രാജി അറിയിക്കുകയായിരുന്നു. ആരോപണങ്ങളോട് പിന്നാലെ പ്രതികരിക്കും’, സിദ്ദിഖ് പറഞ്ഞു.

വർഷങ്ങൾക്കുമുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവനടി ആരോപിക്കുന്നത്. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

content highlight: siddique-resigns-from-amma-general-secretary