എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അവോക്കാഡോയുടെ 4 കഷ്ണങ്ങൾ
- 1 ടേബിൾ സ്പൂൺ വെർജിൻ ഒലിവ് ഓയിൽ
- 1 സ്ലൈസ് ബ്രൗൺ ബ്രെഡ്
- 2 ടേബിൾസ്പൂൺ ഹമ്മസ്
- 1/4 ടീസ്പൂൺ എള്ള്
- ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് അതിൽ ഒരു മുട്ട പൊട്ടിക്കുക. മുട്ട പൊട്ടിച്ച് അതിലേക്ക് ഉപ്പ് ചേർക്കുക. വേവിച്ച ചുരണ്ടിയ മുട്ട മാറ്റി വയ്ക്കുക. വറുത്ത ബ്രെഡ് സ്ലൈസിൽ ഹമ്മസ് പുരട്ടുക, അതിന് മുകളിൽ അവോക്കാഡോ കഷ്ണങ്ങളും സ്ക്രാംബിൾ ചെയ്ത മുട്ടയും. ഹമ്മസ് ടോസ്റ്റിൽ എള്ള് വിതറുക, അത് വിളമ്പാനും കഴിക്കാനും തയ്യാറാണ്.