തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ മാതാപിതാക്കൾ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് കുട്ടികൾക്ക് ഫോൺ നൽകുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ ഇത് ഒരു ശീലമായി വളരുന്നു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അഡിക്ഷൻ കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുന്നു. അനിയന്ത്രിതമായ സ്‌ക്രീൻ സമയം കുട്ടികളുടെ മസ്തിഷ്കത്തിൽ പല മാറ്റങ്ങൾക്കും കാരണമാകുന്നു.
മൊബൈൽ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ മാത്രം വിനോദോപാധികളായി തിരഞ്ഞെടുക്കാനുള്ള കുട്ടികളിലെ പ്രവണതയാണ് സ്ക്രീൻ അഡിക്ഷൻ ഡിസോർഡർ. പരിധി ഇല്ലാതെ കുട്ടികൾ ഈ ഉപകരണങ്ങൾക്ക് മുൻപിലായിരിക്കും കൂടുതൽ സമയവും ചിലവഴിക്കുന്നത്. അവരുടെ താല്പര്യം കാർട്ടൂണുകൾ ആകാം, ഗെയിമുകൾ ആകാം, അതുമല്ലെങ്കിൽ അശ്ലീല വീഡിയോകൾ ആയിരിക്കാം. ഇതിന്റെ എല്ലാം ശാരീരികവും മാനസികവുമായ അന്തരഫലം വളരെ വലുതായിരിക്കും.
അമിതമായ സ്ക്രീൻ ഉപയോഗം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ബുദ്ധിവികസനത്തിന് കാലതാമസമുണ്ടാക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. അമിതമായ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളെ ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറുകളിലേക്കും നയിക്കുന്നു. ദിനചര്യകൾ താളം തെറ്റുക, കുടുംബാംഗങ്ങളുമായി സംസാരിക്കുവാൻ വിമുഖത കാട്ടുക, പഠന വിഷയങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടുക ഇങ്ങനെ കുട്ടികൾ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു മാത്രമല്ല ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആസക്തി കുട്ടിക്കാലത്തെ ഹൃദ്രോഗ സാധ്യത, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ പല വിധത്തിലുള്ള രോഗങ്ങളിലേക്കും നയിക്കുന്നു.
STORY HIGHLIGHT: digital addiction leads to multi disorder