ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് ശേഷം മാധ്യമങ്ങളെ കാണേണ്ട യാതൊരു കാര്യവും തനിക്കില്ലെന്ന് എടുത്ത് പറഞ്ഞ് രഞ്ജിത്ത്. തന്റെ സ്ഥിരം ധാര്‍ഷ്ഠ്യം നിറഞ്ഞ സംസാരം തുടര്‍ന്ന രഞ്ജിത്ത് തനിക്കെതിരായി നടക്കുന്ന ഗൂഡാലോചനയെക്കുറിച്ച് സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരോട് എനിക്ക് ഒരുവാക്ക് പറയാനുണ്ട്. എന്റെ വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമ ക്യാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞാണ് രഞ്ജിത്തിന്റെ രാജിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ സൂചിപ്പിച്ച ശബ്ദ സന്ദേശം അവസാനിപ്പിക്കുന്നത്.
ചെയര്‍മാനായതു മുതല്‍ ചില വ്യക്തികള്‍ നടത്തിയ ഗൂഡാലോചനയുടെ തുടര്‍ച്ചയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം. ഇടതുപക്ഷ സര്‍ക്കാരിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ചെളിവാരി എറിയലാണ് നടന്നത്. ഒരു ദിവസം സത്യം തെളിയും. സര്‍ക്കാരിന് കളങ്കം ഉണ്ടാക്കാതിരിക്കാനാണ് രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരിച്ചത്. പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലഖ മിത്രയുടെ ആരോപണം. രഞ്ജിത്ത് ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. ആ തലോടല്‍ താഴേക്ക് കഴുത്തിലേക്ക് നീങ്ങിയപ്പോള്‍ മുറിവിട്ട് ഓടി പോകുകയായിരുന്നു എന്നായിരുന്നു നടിയുടെ വെളിപെടുത്തല്‍. തനിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പണം മാത്രമല്ല പിന്നീട് മലയാള സിനിമയില്‍ അവസരം പോലും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓഡിഷന് വേണ്ടിയാണ് വിളിപ്പിച്ചതെന്നും നടി അനുയോജ്യയല്ലെന്നു തോന്നിയപ്പോള്‍ ഒഴിവാക്കി എന്നുമായിരുന്നു രഞ്ജിത്തിന്റെ ആദ്യ പ്രതികരണം. ഈ തുറന്നു പറച്ചില്‍ വിവാദമായതോടെ വിവിധ കോണുകളില്‍ നിന്നും രഞ്ജിത്ത് രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ നടി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാം എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അക്കാദമി ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുത്തതോടെ സര്‍ക്കാര്‍ കൈവിടുകയായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ രാജിവയ്ക്കകുയാണ്. ഇത് സ്വീകരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും ആദരണീയനായ മുഖ്യമന്ത്രിയോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
Content Highlights; No need to face the media camera said by Director Renjith