Qatar

ഗസ വിഷയം; ഖത്തർ അമീറും യു.എസ് പ്രസിഡന്റും ചര്‍ച്ച നടത്തി

ഗസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഖത്തറും യു എസും തമ്മിലുള്ള

ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫോൺ സംഭാഷണം നടത്തി. ഗസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഖത്തറും യു എസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളും, ഗസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. സംയുക്ത താൽപര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.