ശരീരഭാരം കുറയ്ക്കാൻ ഏത് വഴികളും തേടാൻ മടിയില്ലാത്തവരാണ് നാം. വണ്ണം കുറയ്ക്കാനായി ശരീരം വിയർത്തുള്ള ഏർപ്പാടുകൾക്ക് മടി കാണിക്കുന്നവരും കുറവല്ല. ഓരോ വ്യക്തിയുടെ ശരീരപ്രകൃതിയും ജീവിതശൈലിയും പാരമ്പര്യവും എല്ലാം വെവ്വേറെ ആയതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ ഫലങ്ങളും എല്ലാവരിലും ഒരുപോലെ ലഭിക്കണമെന്നില്ല. ശരിയായ ഭക്ഷണക്രമവും വ്യായാമവും ആണ് മറ്റെല്ലാത്തിനേക്കാളും ശരീരഭാരം കുറക്കാൻ ഉത്തമം.
ഇളം ചൂടുവെള്ളം കുടിക്കുക
ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും.വെള്ളത്തിന് ചൂട് കൂടരുത്. തണുപ്പുവിട്ട അവസ്ഥ മാത്രമേ ഉണ്ടാകാവൂ. ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്. ജലാംശം നിലനിർത്താൻ ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും നമ്മൾ കുടിക്കണം. അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വ്യായാമം
കൃത്യമായ വ്യായാമം ശരീരത്തിന് എണ്ണമറ്റ ഗുണങ്ങളാണ് നല്‍കുന്നത്. മികച്ച ശാരീരികശേഷി, ജീവിതശൈലീ രോഗങ്ങളില്‍നിന്ന് മുക്തി തുടങ്ങി ധാരാളം ഗുണങ്ങള്‍ വ്യായാമത്തിലൂടെ ലഭിക്കും ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കണം. അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള നല്ല ഉപാധിയാണ്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. മാത്രമല്ല, രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായിക്കും സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്. നടത്തം, ഓട്ടം, സൂംബ തുടങ്ങി ഏതു മാർഗ്ഗവും ഇതിനായി തിരഞ്ഞെടുക്കാം.
പ്രോട്ടീനും നാരുകളുമുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകമാണ് പ്രോട്ടീൻ. ഭക്ഷണത്തിൽ മതിയായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്താതെ ശരീരഭാരം കുറയ്ക്കുക അസാധ്യമാണ്. പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. അത് ഒഴിവാക്കുന്ന ഒരാള്‍ അധിക ഭാരത്തിനാണ് വഴിതുറക്കുന്നത്. പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ നിങ്ങളിലുണ്ടാക്കുകയും ചെയ്യും. പനീർ, യോർഗാർട്ട്, മുട്ട, ബീൻസ്, പയർ, ചെറുപയർ തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും ബീൻസ്, പയർ, കടല തുടങ്ങി എല്ലാ ആഹാര സാധനങ്ങളും ഭക്ഷണ യോഗ്യമാക്കാവുന്നതാണ്.
ജങ്ക് ഫുഡ്സ് ഒഴിവാക്കുക
സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഭക്ഷണം കഴിച്ചു എന്നതിന്റെ പൂർണതൃപ്തി വരില്ല അതിനാൽ, കൂടുതൽ കഴിക്കാൻ പ്രേരണയുണ്ടാവും. ഇത് തടികൂടാൻ കാരണമാകുന്നു. വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക എന്നതാണ് പ്രധാനം. ജങ്ക് ഫുഡുകൾ അനാരോഗ്യകരമായ ജീവിതശൈലിയാണ് നൽകുന്നത്.
മധുരം ഒഴിവാക്കാം
മധുരം എന്നാൽ പഞ്ചസാര മാത്രമാണ് എന്നാണ് എല്ലാവരും കണക്കാക്കുന്നത് എന്നാൽ മധുരമെന്നാൽ പഞ്ചസാരമാത്രമല്ല. ശര്‍ക്കര, മേപ്പിള്‍ സിറപ്പ് തുടങ്ങിയവയും മറ്റ് കൃത്രിമ മധുരങ്ങളും ഒഴിവാക്കേണ്ട പട്ടികയിൽ പെടും. മധുരം ഉള്‍പ്പെട്ടിരിയ്ക്കുന്ന ഏത് വസ്തുക്കളെങ്കിലും, അത് ബേക്കറിയോ ഫ്രൂട്ട് ജ്യൂസോ ആണെങ്കിലും, ദോഷകരമാണ്. മധുരം നമ്മുടെ രുചി മുകുളങ്ങളെ ഉദ്ദീപിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ഭക്ഷണത്തിനോടുള്ള ആവശ്യം വര്‍ദ്ധിപ്പിയ്ക്കുന്നു. അതായത് കൊതിപ്പിയ്ക്കുന്നു. ഇതിന് കാരണം വിശപ്പല്ല, കൊതിയാണ്. വിശപ്പും കൊതിയും രണ്ടാണ്. ഈ കൊതി ഒഴിവാക്കിയാൽ തടി പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കി നിര്‍ത്താം.
STORY HEIGHLIGHT: Weight loss tips