India

പ്രശ്‌നക്കാരായ മദ്യപന്മാരെ തുരുത്താന്‍ ഈ സ്ത്രികള്‍ ചെയ്തത് എന്തെന്ന് കണ്ടോ?

വീഡിയോ ഒരു ലക്ഷത്തിലധികം വ്യുവ്‌സും നിരവധി ഷെയറുകളും 8,000 ഓളം ലൈക്കുകളും നേടി

റോഡില്‍ തങ്ങളുടെ സഞ്ചാര സ്വതന്ത്ര്യമുള്‍പ്പടെ തടസപ്പെടുത്തുന്ന മദ്യപന്മാര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത ഈ സ്ത്രീകളുടെ പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം നടന്നത് മുബൈയിലാണ്, തങ്ങളെ നിരന്തരം ശല്യം ചെയ്യുന്ന കുടിയന്മാരെ ഒരു കൂട്ടം സ്ത്രീകള്‍ ചൂലുകൊണ്ട് തെരുവിലിറങ്ങി മര്‍ദ്ദിച്ചു. റോഡുകളിലെ അവരുടെ സാന്നിധ്യവും നിരന്തരമായ മദ്യപാനവും കൊണ്ട് മടുത്ത സ്ത്രീകള്‍ കാര്യങ്ങള്‍ അതിനൊരു തീരുമാനമെന്ന നിലയില്‍ ചൂലുമായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ മദ്യപിച്ച് പ്രശ്‌നം സൃഷിടിച്ചവരെ ചൂല് കൊണ്ട് അടിച്ച് ഓട്ടിക്കുകയായിരുന്നു. പ്രശ്‌നക്കാരായ പുരുഷന്മാരെ അവിടെ നിന്നും അടികൊണ്ട് ഓടുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും വൈറലാവുകയും ചെയ്തു. പുരോഗതിക്കായി നടപടി സ്വീകരിച്ച സ്ത്രീകളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ കാണാം,

ജിസ്റ്റ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് പങ്കുവെക്കുന്നതിനിടെ, മുംബൈയിലെ ലാല്‍ജി പാഡ, കാന്തിവാലിയിലാണ് സംഭവം നടന്നതെന്ന് അവര്‍ അറിയിച്ചു. തുടര്‍ച്ചയായി നടക്കുന്ന പൊതു ശല്യത്തില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനുള്ള ശ്രമത്തില്‍, തെരുവില്‍ പരസ്യമായി മദ്യം കഴിക്കുന്ന മദ്യപാനികളെ സ്ത്രീകള്‍ നേരിടുകയും തല്ലുകയും ചെയ്തു. മദ്യപരുടെ നേരെ കൈയില്‍ ചൂലുമായി സംഘം നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മദ്യപിക്കുന്നവരെ കണ്ടാലുടന്‍ ചൂലുകൊണ്ട് അടിക്കാന്‍ തുടങ്ങുകയും അവര്‍ സ്ഥലം വിടുകയും ചെയ്യുന്നു.

ആഗസ്റ്റ് 24 നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് ഒരു ലക്ഷത്തിലധികം വ്യൂസ് നേടി. ഷെയറിന് 8,000 ഓളം ലൈക്കുകളും ഉണ്ട്. നിരവധി പേര്‍ പോസ്റ്റിന്റെ കമന്റ് സെക്ഷനിലെത്തി സംഭവത്തെക്കുറിച്ച് തങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചു. ആളുകള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ഒരു വ്യക്തി എഴുതി, ഓരോ ഇന്ത്യക്കാരും അസംബന്ധങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിക്കുന്ന ദിവസമാണ്. സ്ത്രീകള്‍ക്ക് മാത്രമേ ലോകത്തെ ശരിയാക്കാന്‍ കഴിയൂ എന്ന് ഞങ്ങള്‍ പറയുന്നതിന്റെ കാരണമിതാണെന്ന് മറ്റൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് അഭിപ്രായപ്പെട്ടു. സിസ്റ്റം അതിന്റെ ജോലി ശരിയായി ചെയ്യാത്തപ്പോള്‍, സാധാരണക്കാര്‍ കൂടുതലും നിയമം കൈയിലെടുക്കാന്‍ സാധ്യതയുണ്ട് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ പ്രദേശം വൃത്തിയാക്കൂ, നല്ല പ്രവര്‍ത്തനം എന്നായിരുന്നു പ്രവീണ്‍ ഹിരാനിയുടെ പോസ്റ്റ്. കുറച്ച് ആളുകള്‍ പോസ്റ്റിന്റെ കമന്റ് വിഭാഗത്തില്‍ മുംബൈ പോലീസിനെ ടാഗ് ചെയ്യുകയും പൊതുജന ശല്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.