നാം വളരെ കരുതലോടെ കാക്കുന്ന ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ് . നമ്മുടെ മരണത്തിനു വരെ കരണമാകാവുന്ന ചില ഹൃദ്രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കാവുന്നവയാണ്. ക്യാൻസർ ഹൃദയത്തെ ബാധിക്കില്ല എന്നത് നമ്മുക് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന അസുഖങ്ങളെയാണ് കൂടുതലായും ഹൃദ്രോഗം എന്ന് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ മറ്റൊരു രോഗം ഹൃദയാഘാതമാണ്.
ഈജിപ്തിലെ പാപ്പെറസ് ചുരുളുകളിലാണ് ആദ്യത്തെ ഹൃദയത്തെ പറ്റിയുള്ള പരാമർശങ്ങൾ കാണുന്നത്. അതായത് ഹൃദ്രോഗങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ചില ഭക്ഷണങ്ങള്‍ ഹൃദ്രോഗത്തിന് കാരണാകാറുണ്ട്. പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍. പൊരിച്ചതും വറുത്തതുമായ ആഹാരത്തില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റ്. അതുപോലെ, മാംസം, പാല്‍ ഉല്‍പന്നങ്ങളില്‍ കാണുന്ന സാറ്റിയുറേറ്റഡ് ഫാറ്റ്. അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്, അമിതമായി ഉപ്പ് ചേര്‍ക്കുന്നത്, ചുവപ്പ് നിറത്തില്‍ ഉള്ളതും പ്രോസസ്സിംഗ് കഴിഞ്ഞതുമായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുന്നതെല്ലാം തന്നെ ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു.
നെഞ്ചില്‍ വേദന അനുഭവപ്പെടുന്നത്, നെഞ്ചില്‍ ഒരു ഭാരം അനുഭവടുന്നത് വലിഞ്ഞു മുറുകുന്നത് പോലെയും നെഞ്ചില്‍ അനുഭവപ്പെടുന്നതുമെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളിൽപ്പെടുന്നവയാണ്. അമിതമായി വണ്ണം ഉള്ളവര്‍ക്ക്, പ്രമേഹം, വ്യായാമം ചെയ്യാത്തവര്‍, അമിതമായി പുകവലിക്കുന്ന ശീലമുള്ളവര്‍ക്കും ഹൃദ്രോഗസാധ്യത കൂടുതലാണ്. പ്രായമാകുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുന്നതുപോലെ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് ഹൃദ്രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍. സ്ത്രീകളില്‍ സാധാരണ, ആര്‍ത്തവ വിരാമത്തിന് ശേഷം മാത്രമാണ് ഹൃദ്രോഗങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്.
കൊറോണറി ആര്‍ട്ടറി ഡിസീസ്, ഹാര്‍ട്ട് ഫെയ്‌ലിയര്‍, അറിത്മിയ, വള്‍വലാര്‍ ഹാര്‍ട്ട് ഡിസീസ് എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ഹൃദ്രോഗങ്ങൾ. രക്തധമനികള്‍ ഹൃദയ പേശികളിലേയ്ക്ക് ഓക്‌സിഡനും പോഷകങ്ങളും പമ്പ് ചെയ്യുന്നത് കുറയുമ്പോഴാണ് കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉണ്ടാകുന്നത്. ഇത് രക്തധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നതിലേയ്ക്കും അറ്റാക്ക് വരുന്നതിലേയ്ക്കും നയിക്കുന്നു. ഹൃദയപേശികള്‍ ക്ഷയിക്കുന്നത് മൂലമാണ് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് അമിതമായി കൂടുന്നത് മൂലമോ കുറയുന്നത് മൂലമോ ഉണ്ടാകുന്ന അവസ്ഥയാണ് അറിത്മിയ. ഹൃദയ വാല്‍വ് കൃത്യമായി പ്രവര്‍ത്തിക്കാതിരികുമ്പോള്‍ ഉണ്ടാകുന്നതാണ് വള്‍വലാര്‍ ഹാര്‍ട്ട് ഡിസീസ് ഉണ്ടാകുന്നത്. ഏതു രോഗത്തിനും ഒരു പരിധിവരെ കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയാണ്. അതിനാൽ ഇതിനും പരിഹാരം വൈദ്യസഹായത്തിനോടൊപ്പം മെച്ചപ്പെട്ട ജീവിതശൈലി രൂപീകരിക്കുക, വ്യായാമം ചെയ്യുക എന്നതാണ്.
STORY HIGHLIGHT: Heart Disease