നമ്മൾ എത്ര രുചിയോടെ ഭക്ഷണം ഉണ്ടാക്കിയെന്ന് പറഞ്ഞാലും ആ ഭക്ഷണത്തിന് രുചി വർദ്ധിക്കണമെങ്കിൽ ഉപ്പു കൂടിയേ തീരു. ഉപ്പില്ലാതെ എത്ര വലിയ ഭക്ഷണം കഴിച്ചാലും നമുക്കൊരു സുഖം തോന്നില്ല. കാരണം എത്ര വിലകൂടിയ ഭക്ഷണത്തെയും അതിന്റെ പൂർണ്ണമായ രുചിയിലേക്ക് എത്തിക്കുന്നതിൽ ഉപ്പിന്റെ പങ്ക് വളരെ വലുതാണ്. ഉപ്പിന് വേണ്ടി സമരം ചെയ്തവരുടെ നാടാണ് നമ്മുടേത്. ഉപ്പില്ലാതെ ഭക്ഷണപാദർത്ദ്യങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഉപ്പിന്റെ പ്രാധാന്യം പാചകത്തിൽ വളരെ വലുതാണ് എന്നും ആളുകൾക്കറിയാം. എന്നാൽ ലോകത്തിൽ വളരെ വിലയേറിയ ഉപ്പിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ.? അത്തരത്തിലുള്ള ഉപ്പിനെ കുറിച്ചുള്ള കഥയാണ് പറയാൻ പോകുന്നത്. ഒരുപക്ഷേ ഈ ഉപ്പു വാങ്ങാൻ വേണ്ടി കടമെടുക്കേണ്ട അവസ്ഥ പോലും വരും. അത്രത്തോളം വൈവിധ്യമാർന്ന ഉപ്പും ലോകത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും. ഇത്തരത്തിൽ വിലകൂടിയ ഉപ്പ് ഉള്ളത് ഐസ്ലാൻഡിൽ ആണ്. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഉപ്പാണ് ഇത്. വളരെ ചെലവെറിയ ഉപ്പ്. പക്ഷേ ഈ ഉപ്പ് എല്ലാ പാചകക്കാരുടെയും പ്രിയപ്പെട്ടതാണ്. വെറും 90ഗ്രാം ഉപ്പിന് ഏകദേശം 11 ഡോളറാണ് കാശായി നൽകേണ്ടി വരുന്നത്. അതായത് ഇന്ത്യൻ രൂപയിൽ പറയുമ്പോൾ 900 രൂപ നൽകേണ്ടിവരും. ഒരു കിലോ ഐസ്സ്ലാൻഡ് ഉപ്പ് വാങ്ങണമെങ്കിൽ 8 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് നൽകേണ്ടത് എന്ന് അർത്ഥം. കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ടുപിടിച്ചതാണ് ഈ ഉപ്പ്.
ഇത്രയും വിലകൊടുത്ത് വാങ്ങുമ്പോൾ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടാകുമെന്നുള്ളത് ഉറപ്പാണല്ലോ. ഐസ്ലാൻഡിന്റെ പടിഞ്ഞാറൻ ഭാഗത്ത് കൈകൊണ്ടാണ് ഐസ്സ്ലാൻഡ് ഉപ്പ് നിർമ്മിക്കുന്നത്. ഐസ്സ്ലാൻഡിലെ വെസ്റ്റ് ജോർജിഡ്ലെ സാൾട്ട് വർക്ക് ഫാക്ടറിയിലാണ് ഈ ഒരു ഉപ്പ് നിർമ്മിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം വർഷത്തിൽ പല ദിവസങ്ങളിലും ഈ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. റോഡ് ടണലിന്റെ നിർമ്മാണത്തിനുശേഷം 1996 മുതലാണ് ഇവിടുത്തെ സ്ഥിതിയൊക്കെ ഒന്ന് മെച്ചപ്പെട്ട തുടങ്ങിയത്. ഓരോ വർഷവും 10 മെട്രിക് ഉപ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ആഴ്ചകൾ നീണ്ട പരിശ്രമത്തി ഒടുവിലാണ് ഇവരി ഉപ്പ് തയ്യാറാക്കി കൊണ്ടുവരുന്നത്. എല്ലാ ജോലികളും ഇവർ ചെയ്യുന്നത് കൈ കൊണ്ടാണ് ഉണ്ടാക്കുന്ന. ഈ ഫാക്ടറിയിലേക്ക് കടൽ വെള്ളം കൊണ്ടുവരുന്നു, പിന്നീട് അത് വലിയ കെട്ടിടങ്ങളിലേക്ക് പൈപ്പെടുന്നു. ഓരോ കളത്തിനും റേഡിയറ്ററുകൾ ഉണ്ടാക്കുന്നു. ഈ റേഡിയേറ്ററുകളുടെ സഹായത്തോടെ വെള്ളം ഒഴുക്കുകയും ഈ കടൽ വെള്ളത്തെ ചൂടാക്കുകയും ചെയ്യുന്നു. വെള്ളം ബാഷ്പീകരിക്കപ്പെടുകയും ഉപ്പ് വേഗത്തിൽ ഒരിടത്ത് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നു. ടാങ്ക് മുതൽ പേനയും ഡ്രോയിങ് റൂമും എല്ലാം ചൂടുവെള്ളം കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഐസ്സ്ലാൻഡിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ഉപ്പിന്റെ നിറം ഇളംപച്ചയാണ്.
ആരോഗ്യപരമായ കുറച്ചു ഗുണങ്ങൾ ഉള്ള ഉപ്പാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ദൈനംദിന ജീവിതത്തിൽ വളരെയധികം ആവശ്യമായ കുറേ ധാതുക്കൾ ഈ ഉപ്പിൽ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. മധുരമുള്ള സ്പോർട്സ് പാനീയങ്ങളിലും കാർബോഹൈഡ്രേറ്റുകളെയും ആശ്രയിക്കുന്ന ആളുകളെ മോചിപ്പിക്കാൻ ഈ ഉപ്പിന് സാധിക്കുന്നുണ്ട്. ഐസ്ലാൻഡ് സീ സോൾട്ട് ശരീരത്തിൽ കൂടുതൽ നേരം ജലാംശം നിലനിർത്തുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ജോലികളിൽ ഒക്കെ ഒരു ഊർജ്ജം നൽകാൻ ഈ ഉപ്പിന് സാധിക്കും. ഇതിൽ 84 ധാതുക്കൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതിൽ തന്നെ മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുമുണ്ട്. ഗ്രന്ഥികളെ പോഷിപ്പിക്കുകയാണ് ഇവ ചെയ്യുന്നത് അതുപോലെ തന്നെ രക്തസമ്മർദ്ദം, സമ്മർദ്ദനില, മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഫാസ്റ്റ് ഫുഡ്ഡും മറ്റും കൂടുതലായി ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയെ ആരോഗ്യ അവസ്ഥയിലേക്ക് കൊണ്ടുവരുവാൻ ഈ ഉപ്പിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ ഇത്രയും വില ഈ ഉപ്പിന് നൽകേണ്ടി വരുന്നത്. 900 രൂപയുടെ ഉപ്പ് ആരേലും വാങ്ങിക്കുമോന്ന് ആണ് ചോദ്യമെങ്കിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒന്നുതന്നെയാണ് ഈ ഉപ്പ്. നിരവധി ആരോഗ്യഗുണമുള്ള ഒന്നാണ് എന്നതു കൊണ്ടുതന്നെയാണ് ഈ ഉപ്പിന് ഇത്രയും ആവശ്യക്കാർ ഉള്ളതും. വിദേശരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരാണ് അവർ. അതുകൊണ്ടു തന്നെ ഐസ്സ്ലാൻഡിലേ ഈ ഉപ്പിന് വലിയ തോതിൽ തന്നെ ആവശ്യക്കാരും ഉണ്ട്. ഇന്ത്യയിലേക്ക് ഈ ഉപ്പ് എത്തുന്നുണ്ടോ എന്നതിന്റെ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. വിദേശരാജ്യങ്ങളിൽ ഉള്ളവർക്കാണ് ഏറ്റവും കൂടുതൽ ഈ ഉപ്പിനോട് പ്രിയമെന്നത് ഒരു സത്യമാണ്.
Story Highlights ;8 lac Salt