Kerala

‘ശ്രീജേഷിനെ സർക്കാർ അപമാനിച്ചു, മുഖ്യമന്ത്രി മാപ്പ് പറയണം’: വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യൻ മുൻ ഹോക്കി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ പി.ആർ ശ്രീജേഷിനെ സർക്കാർ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശ്രീജേഷിനുള്ള സ്വീകരണം മാറ്റിവക്കേണ്ടി വന്നത് കായികരംഗത്തോടുള്ള അപമാനമെന്നും ഇതിൽ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സതീശൻ പറഞ്ഞു.

‘രാജ്യത്തിൻ്റെ അഭിമാന താരമായ പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്ന് മാറ്റിവയ്ക്കേണ്ടി വന്നത് കായിക രംഗത്തോടുള്ള അപമാനമാണ്. കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിൻ്റെ കൂട്ടുത്തരവാദിത്വമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിന് വേണ്ടി രണ്ട് ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് സർക്കാർ ഇതിലൂടെ ചെയ്തത്.’- സതീശന്‍ വ്യക്തമാക്കി.

മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ച​ട​ങ്ങ് മാ​റ്റി വ​ച്ച​തു​മൊ​ന്നും അ​റി​യാ​തെ ശ്രീ​ജേ​ഷും കു​ടും​ബ​വും സ്വീ​ക​ര​ണ ച​ട​ങ്ങി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചി​രി​ക്കു​ന്നു. രാ​ജ്യം ആ​ദ​രി​ക്കു​ന്ന ഹോ​ക്കി താ​ര​ത്തോ​ട് എ​ന്ത് മ​ര്യാ​ദ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ട്ടി​യ​ത്?

ജ​ന്മ​നാ​ട്ടി​ൽ പി.​ആ​ർ. ശ്രീ​ജേ​ഷ് നേ​രി​ട്ട അ​പ​മാ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം. ഇ​നി ഒ​രു കാ​യി​ക​താ​ര​ത്തി​നും ഇ​ത്ത​രം ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. അ​ഭി​മാ​ന താ​ര​ങ്ങ​ളെ അ​പ​മാ​നി​ക്കാ​തി​രി​ക്കാ​നെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.