പണക്കാരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാൻ എപ്പോഴും സാധാരണക്കാർക്ക് ഒരു ആഗ്രഹമുണ്ട്. അല്ലെങ്കിലും അന്യരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഏതൊരു മനുഷ്യന്റെയും ശീലമാണല്ലോ. അയൽപക്കത്ത് എന്ത് നടക്കുന്നു എന്ന് അറിയാനാണ് കൂടുതൽ ആൾക്കാർക്ക് താല്പര്യം എന്നു പറയുന്നത്. അതുകൊണ്ടു തന്നെ നമ്മളെക്കാൾ കുറച്ചു മുകളിൽ നിൽക്കുന്ന ആൾക്കാർ എങ്ങനെയാണ് ജീവിക്കുന്നത്. അവരുടെ ലൈഫ്സ്റ്റൈൽ എങ്ങനെയാണ് എന്നൊക്കെ വെറുതെ ചിന്തിച്ചു നോക്കാൻ പോലും ഇഷ്ടമുള്ളവർ കാണും. അങ്ങനെ നോക്കുകയാണെങ്കിൽ നമ്മുടെ മുകേഷ് അംബാനിയുടെ ഇഷ്ടഭക്ഷണത്തിന്റെ വില എത്രയായിരിക്കും.? അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണത്തിന്റെ വില വീഡിയോയുടെ അവസാനം പറയുന്നതായിരിക്കും. ഏതായാലും നിങ്ങൾ ഒന്ന് ഗസ് ചെയ്തോളൂ, അത് ശരിയാണോന്ന് നമുക്ക് നോക്കാല്ലോ. ഇതിനെക്കുറിച്ച് അടുത്ത സമയത്ത് തന്നെ ഭാര്യ നിത അംബാനി തുറന്നു പറഞ്ഞിരുന്നു. മുകേഷ് അംബാനിയെ പോലെ ഒരു സമ്പന്നൻ കഴിക്കുന്ന ഭക്ഷണത്തിന് ഏതായാലും ചെറിയ വിലയൊന്നും ആയാൽ പോരാ. അതിനേകദേശം ലക്ഷങ്ങളെങ്കിലും ആവണം. മുകേഷ് അംബാനിയെ അറിയാത്തവരായിട്ട് ആരും കാണില്ല. ലോകസമ്പന്നരിൽ തന്നെ ഒമ്പതാം സ്ഥാനത്താണ് മുകേഷ് അംബാനിയുടെ സ്ഥാനം എന്ന് പറയുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാരും മാനേജിംഗ് ഡയറക്ടർ ആയ മുകേഷ് അംബാനിക്ക് എന്തായിരിക്കും ഇഷ്ടപ്പെട്ട ഭക്ഷണം എന്ന് പറയുന്നത്. അംബാനിയുടെ പാചകക്കാരന്റെ ശമ്പളം വരെ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഭക്ഷണം എന്തെന്ന് ഇതുവരെ ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യയാണ് അടുത്തകാലത്ത് അതിനെപ്പറ്റി തുറന്നു പറഞ്ഞത്. ഇന്ത്യൻ ഭക്ഷണങ്ങളോടദ്ദേഹത്തിന് കൂടുതൽ താല്പര്യം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് എപ്പോഴും മുകേഷ് അംബാനിക്ക് ഇഷ്ടം. നമ്മളാണെങ്കിൽ എങ്ങനെയാണ്.? നമുക്ക് വീട്ടിലെ ഭക്ഷണം ഇഷ്ടം അല്ലലോ, നമുക്ക് പുറത്തു പോയിട്ട് ഭക്ഷണം കഴിക്കുന്നത് ആണ് ഇഷ്ടം. പക്ഷേ അദ്ദേഹം വലിയ സമ്പന്നനായിട്ട് പോലും അദ്ദേഹത്തിന് സ്വന്തം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ആണ് ഇഷ്ടം. അതാണ് നമ്മളും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത്. ഇങ്ങനെയാണെങ്കിലും അങ്ങേര് ഒരു മനുഷ്യനാണല്ലോ. അതുകൊണ്ട് മനുഷ്യസഹജമായിട്ടുള്ള ചില സ്ട്രീറ്റ് ഫുഡുകൾ ഒക്കെ പുള്ളിക്കും ഇഷ്ടമാണ്. അതിൽ ഭാര്യ എടുത്തു പറയുന്നത് ഭേലും ദാഹി ബറ്റാറ്റ പുരിയും ആണ്. പിന്നെ ഫെമിനയുമായുള്ള ഒരു അഭിമുഖത്തിലും ചില ദിവസങ്ങളിൽ രാത്രി ഏറെ വൈകി ഫുഡ് കഴിക്കാൻ മുകേഷ് അംബാനിക്കൊപ്പം പുറത്തു പോകാറുണ്ട് നിതാ അംബാനി പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഭക്ഷണത്തിന്റെ വില ലക്ഷങ്ങൾ ആണെന്ന് നമ്മൾ ആദ്യമേ പറഞ്ഞു. എന്നാൽ അങ്ങനെയൊന്നുമല്ല. അദ്ദേഹം ഒരു 150 രൂപ മുതൽ 200 രൂപ വരെയുള്ള ഭക്ഷണമൊക്കെ കഴിക്കും. ഇപ്പൊൾ പറഞ്ഞ പൂരിയുടെ വില എന്ന് പറയുന്നത് 150 നും 200 നും ഇടയിലാണ് വരുന്നത്. എത്ര വലിയ മനുഷ്യനാണ്.? അദ്ദേഹത്തിന് കോടികളുടെ ഭക്ഷണം കഴിക്കാൻ സാധിക്കും. പക്ഷെ അതാണ് ലാളിത്യം എന്നു പറയുന്നത്. അദ്ദേഹത്തിന്റെ മക്കൾ ആനന്ദും ആകാശും ഇഷയും ആണ്. ഇവർക്കൊപ്പം തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. സൗത്ത് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിൽ സ്ഥിതിചെയ്യുന്ന അവരുടെ ആഡംബര സമുച്ചയത്തിലാണ് ഇവരുടെ താമസം. ലണ്ടനിലെ തന്നെ പ്രശസ്തമായ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്നത് മുകേഷ് അംബാനിയുടെ ആന്റലിയ എന്ന ഭവനമാണ്. ഈയൊരു വീടിന് മാത്രം ഏകദേശം രണ്ടു ബില്യൺ ഡോളറാണ് ചിലവ് വരുന്നത്. നിലവിൽ 82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി ആയിട്ട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്രയും ആസ്തി ഉള്ള ഒരു മനുഷ്യനാണ് സ്ട്രീറ്റ് ഫുഡ് ആയിട്ടുള്ള 150 രൂപ മാത്രം വില വരുന്ന ഭക്ഷണം കഴിക്കുന്നുവെന്ന് പറയുന്നത്. നമ്മളിൽ ആരെങ്കിലും വെറുതെയെങ്കിലും വിചാരിച്ച ഒരു വിലയാണോ ഈയൊരു 150 രൂപ എന്ന് പറയുന്നത്. അതാണ് നമ്മൾ ഒരിക്കലും ആളുകളെ മുൻവിധിയോടെ കാണാൻ പാടില്ല. അവരിത്രയും രൂപയുടെ ഭക്ഷണം ആയിരിക്കും കഴിക്കുന്നത് അല്ലെങ്കിൽ അവർ അത്രയും പണക്കാരല്ലേ അവരുടെ ജീവിതം കുറച്ച് എക്സ്പെൻസീവ് ആയിരിക്കും എന്നൊക്കെ നമ്മൾ വിചാരിക്കാൻ പാടില്ല. അങ്ങനെ ഒന്നും ആയിരിക്കില്ല ചിലപ്പോൾ. കാരണം നമ്മൾ വിചാരിക്കുന്നതിന് നേരെ ഓപ്പോസിറ്റ് ആയിരിക്കും ആളുകൾ ചിലപ്പോൾ. അങ്ങനെയല്ലാതെ വലിയ രീതിയിൽ ആഡംബരം ആയിട്ടുള്ള ലൈഫ്സ്റ്റൈൽ ഒക്കെ മുൻപോട്ട് കൊണ്ടുപോകുന്ന ആളുകളും ഉണ്ടാവും. പക്ഷേ എല്ലാവരും അങ്ങനെയാണ് എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റില്ല.
Story Highlights ; Mukesh Ambani Favorite Food cost