ശ്രീകൃഷ്ണനെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും കണ്ണിൽ ഒരല്പം കുസൃതി നിറയും. വെണ്ണക്കള്ളനായ ആ കുട്ടി കൃഷ്ണനെ കുറിച്ച് പറയാനായിരിക്കും എല്ലാവർക്കും താൽപര്യം. വൃന്ദാവനത്തിന്റെ ഹൃദയം കവർന്ന കണ്ണൻ. പ്രണയം കൊണ്ട് തന്റെ ഗോപികമാരുടെ മനം നിറച്ച കണ്ണൻ. കണ്ണനോട് ആരാധനയേക്കാൾ കൂടുതൽ എല്ലാവർക്കും വാത്സല്യമാണ്. അതുകൊണ്ടു തന്നെയാണ് എല്ലാവരും അൽപം സ്വാതന്ത്ര്യത്തോടെ തന്നെ തങ്ങളുടെ വിഷമങ്ങളൊക്കെ കൃഷ്ണനോട് പങ്കുവെക്കുന്നത്. കള്ളക്കണ്ണൻ അത് കേട്ടതിനു ശേഷം ഒരു നല്ല പരിഹാരമോതുകയും ചെയ്യും. വെണ്ണക്കട്ടതിന് അമ്മയുടെ കയ്യിൽ നിന്നും തല്ലി വാങ്ങുന്ന ഒരു കുസൃതി കുടുക്കയായിരിക്കും ശ്രീകൃഷ്ണൻ എന്ന് പറയുമ്പോൾ ആദ്യം തന്നെ എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്. ഭഗവാന്റെ വിക്രിയകൾ കേട്ടും അറിഞ്ഞും പഠിച്ചിട്ടുള്ള കാലം മുതൽ തന്നെ എല്ലാവരും ശ്രീകൃഷ്ണന്റെ ഒരു വലിയ ഫാൻ ആയിട്ടുണ്ടാവുമെന്നുള്ളത് ഉറപ്പാണ്. ശ്രീകൃഷ്ണനെ കുറിച്ചുള്ള ഒരുപാട് ചരിത്ര കഥകൾ പുറത്തു വന്നിട്ടുമുണ്ട്. ശ്രീകൃഷ്ണന് വേണ്ടി നിരവധി അമ്പലങ്ങളും ഉണ്ട്. കേരളത്തിൽ ശ്രീകൃഷ്ണന്റെ ക്ഷേത്രങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഗുരുവായൂർ തന്നെയാണ്.
എന്നാൽ അത്തരത്തിൽ ശ്രീകൃഷ്ണന്റെ ഒരു ക്ഷേത്രത്തെ കുറിച്ചുള്ള കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ജഗന്നാഥ ക്ഷേത്രം ആണ് ഇത്. ഈ ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല പുരാതന പുരാണങ്ങൾ അനുസരിച്ച് ശ്രീകൃഷ്ണന്റെ ഹൃദയം വിഗ്രഹത്തിൽ ഇടിക്കുന്നതായി ആണ് ഇവർ അവകാശപ്പെടുന്നത്. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഒരു കഥയും പ്രചരിക്കുന്നുണ്ട്. ദ്വാപരയുഗത്തിന്റെ അവസാനത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ജീവൻ വെടിഞ്ഞതായാണ് പറയുന്നത്. ഇതിനുശേഷം പാണ്ഡവർ എല്ലാം ചേർന്ന് മൃതദേഹത്തിൽ അന്ത്യ കർമ്മങ്ങൾ നടത്തുകയായിരുന്നു ചെയ്തത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ശരീരം വെണ്ണീർ ആക്കിയെങ്കിലും അദ്ദേഹത്തിന്റെ ശവശരീരം തുടർച്ചയായി തന്നെ കത്തുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ചരിത്രങ്ങൾ അനുസരിച്ച് ദിവസങ്ങളോളം ചോദിച്ചിട്ടും ഈ തീ ശമിക്കുന്നുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. ഇവിടെ ക്ഷേത്രം പണിയണമെന്ന് ആകാശത്തു നിന്നും ഒരു അശരീരി ഉയർന്നുവെന്നും ശേഷം കത്തുന്ന ഹൃദയം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു എന്നും ശരീരം പിന്നീട് ഒരു മരത്തടിയുടെ രൂപം എടുത്തു എന്നുമാണ് വിശ്വസിക്കുന്നത്. മരത്തടിയുടെ രൂപം എടുത്ത ശരീരം വെള്ളത്തിൽ ഒഴുകി ദക്ഷിണേന്ത്യയിലേക്ക് പോയി എന്നും പറയപ്പെടുന്നുണ്ട്. ശ്രീകൃഷ്ണ ഭക്തനായിരുന്നു ഇന്ദ്രമന രാജാവാണ് ഈ ഒരു തടി പിന്നീട് കണ്ടെത്തുന്നത്. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ രാജാവ് ഈ ക്ഷേത്രം പണിയുകയും ക്ഷേത്രത്തിൽ ഇത് പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് വിശ്വാസം..
അതുകൊണ്ടു തന്നെ ഇവിടെ ശ്രീകൃഷ്ണന്റെ ഹൃദയമിടിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. രഥോത്സവത്തിന് പേര് കേട്ടതാണ് ഈ ക്ഷേത്രം.. ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒഡീഷ സംസ്ഥാനത്താണ് പുരിയിലാണ് ഈ ക്ഷേത്രം. 10ആം നൂറ്റാണ്ട് മുതൽ പുനർനിർമ്മിച്ചതായി ആണ് അറിയാൻ സാധിക്കുന്നത്. ഇവിടെ നടക്കുന്ന രഥോത്സവത്തിന് മൂന്ന് പ്രധാന ദേവതകളെയാണ് വിപുലമായി അലങ്കരിച്ച് കൊണ്ടുപോകുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലെ കാണപ്പെടുന്ന കല്ലും ലോഹവുമായി പ്രതിമകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ മരം കൊണ്ട് നിർമ്മിച്ച പ്രതിമകളെയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ ഓരോ 12 – 19 വർഷം കൂടുമ്പോൾ ഒരു കൃത്യമായ പകർപ്പും ആചാരപരമായി മാറ്റി സ്ഥാപിക്കുന്നുണ്ട്.. തീർത്ഥാടന കേന്ദ്രങ്ങളിൽ പേരുകേട്ട ഒന്നുതന്നെയാണ് ഈ ക്ഷേത്രം. ദിവസവും ആറു പ്രാവശ്യം ആണ് ഭഗവാന് വഴിപാട് നടത്തുന്നത്. പ്രഭാതഭക്ഷണമായി ഭഗവാന് സമർപ്പിക്കുന്ന നിവേദ്യത്തെ ഗോപാലവല്ലഭോഗ എന്നാണ് വിളിക്കുന്നത്. ഹുവ, ലാഹുനി, മധുരമുള്ള തേങ്ങ അരയ്ക്കൽ, തേങ്ങാവെള്ളം, ഖായ്, തൈര് പഴുത്ത ഏത്തപ്പഴം എന്നിങ്ങനെ അറിയപ്പെടുന്ന പലഹാരങ്ങളാണ് നൽകുന്നത്. പഞ്ചസാര ചേർത്ത പോപ്കോണും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ ഏഴിനങ്ങളാണ് പ്രഭാത ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. 10 മണിയാകുമ്പോൾ അടുത്ത വഴിപാടുണ്ട്. അതിൽ 13 ഇനങ്ങളാണ് ഉൾക്കൊള്ളുന്നത്. ഇങ്ങനെ നീളുന്നുണ്ട് രാത്രി വരെയുള്ള പല വഴിപാടുകൾ. ഓരോ വഴിപാടുകളിലും പലതരം വിഭവങ്ങളാണ് ഉണ്ടാവുക. വിപുലമായ ഉത്സവമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത്.. വളരെ വ്യത്യസ്തമായ തരത്തിലുള്ള രൂപഘടനയാണ് ഈ ഒരു ക്ഷേത്രത്തിന് ഉള്ളത്. ഉത്സവത്തിന്റെ ഏറ്റവും പ്രധാന ഭാഗം എന്ന് പറയുന്നത് രഥയാത്ര തന്നെയാണ്.
പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രഥയാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആചാരം എന്നത് ചേറപഹാരയാണ്. അതായത് ഉത്സവ വേളയിൽ ഗജപതി രാജാവ് ഒരു തൂപ്പുകാരന്റെ വേഷം ധരിക്കുകയും ചേര പഹാര അഥവാ വെള്ളം കൊണ്ട് തൂത്തുവാരൽ നടത്തുകയും ചെയ്യും. ദേവന്മാരുടെ രഥങ്ങളുടെയും മറ്റും ചുറ്റുമാണ് തൂത്തുവാരി രാജാവ് എത്തുന്നത്. രഥങ്ങൾക്ക് മുമ്പായി കയ്യിലുള്ള ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുകയും ചന്ദനവും പൊടിയും തളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. രാജാവ് ഉന്നതനായ വ്യക്തിയായി കണക്കാക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ ജഗന്നാഥന്റെ സേവനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഒരു രീതിയിലൂടെ മനസ്സിലാകുന്നത്.
Story Highlights ; jaganadha Temple