വിമാനത്തിൽ കയറുമ്പോൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കു
ഇപ്പോൾ എല്ലാവരും വിമാനയാത്രകൾ ഒക്കെ നടത്തുന്നവർ ആയിരിക്കും. പണ്ടു കാലത്തായിരുന്നെങ്കിൽ വിമാനത്തിൽ ഒക്കെ കയറുന്നവരെ വലിയ സംഭവമാണ് എന്ന് നമ്മൾ വിശ്വസിക്കും. ഇന്ന് അങ്ങനെയൊന്നുമില്ല ഒരു ആധാർ കാർഡ് ഉണ്ടെങ്കിൽ ആർക്കുവേണമെങ്കിലും വിമാനത്തിൽ കയറാനും യാത്ര പോകാനും ഒക്കെ പറ്റും. പക്ഷേ വിമാന യാത്രകളൊക്കെ നടത്തുന്നതിനു മുമ്പ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നെന്ന് പറയുന്നത് വിമാന യാത്ര നടത്തുന്നതിനു മുൻപ് നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങളാണ്. യാത്രയ്ക്ക് മുൻപുള്ള ചെറിയൊരു ഭക്ഷണത്തിന്റെ പിഴവ് പോലും ചിലപ്പോൾ നമ്മുടെ യാത്രയെ മാറ്റിമറിച്ചേക്കാം. അത് വിമാനയാത്ര എന്നല്ല നമ്മൾ എവിടെ യാത്ര പോകുമ്പോഴും ശ്രദ്ധിക്കണം. ചിലർക്ക് യാത്രകൾ പോകുമ്പോൾ ഛർദിക്കുന്ന സ്വഭാവമുണ്ടാകും ചിലർക്ക് ഭയങ്കര അസിഡിറ്റിയുടെ പ്രശ്നങ്ങളുണ്ടാവും. നമ്മൾ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രത്യേകമായിട്ടും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കുക തന്നെ വേണം. പക്ഷേ വിമാനയാത്ര ചെയ്യുമ്പോൾ നമ്മൾ കുറച്ചുകൂടി ശ്രദ്ധിക്കണം. നമ്മൾ മറ്റൊരു യാത്ര ചെയ്യുന്നതു പോലെയല്ല ഒരുപാട് ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്.
അങ്ങനെ വിമാനയാത്ര സമയത്ത് നമ്മൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചൊക്കെയാണ് പറയുന്നത്. നമ്മൾ ഒരിക്കലും ഒഴിഞ്ഞ വയറുമായിട്ട് പോകാൻ പാടില്ല അത് ഒന്നാമത്തെ കാര്യം. ഇനി നമുക്ക് വിമാന യാത്രയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം. അതിൽ ആദ്യത്തെ ഭക്ഷണം ആപ്പിൾ ആണ്. വിമാനത്തിൽ എവിടെയെങ്കിലും പോകണമെങ്കിൽ നമ്മൾ അബദ്ധത്തിൽ പോലും ആപ്പിൾ കഴിച്ച് യാത്ര ചെയ്യാൻ പാടില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കും ആപ്പിൾ ആരോഗ്യത്തിന് ഏറ്റവും നല്ല സാധനം അല്ലേ.? അത് കഴിച്ചിട്ട് നമ്മള് യാത്ര ചെയ്താൽ എന്താ കുഴപ്പമെന്ന്. ആപ്പിൾ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പക്ഷേ ഈ വിമാന യാത്രയിൽ നമ്മൾ ആപ്പിൾ ഉപയോഗിക്കാൻ പാടില്ല. കാരണം ഒരുപാട് നാരുകളുള്ള ഒരു പഴവർഗമാണ് ആപ്പിൾ എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ ഈ ആപ്പിൾ ദഹിക്കാൻ വളരെയധികം സമയമെടുക്കും. ഇത് അസിഡിറ്റി ഉണ്ടാക്കും. അത് മാത്രമല്ല പഞ്ചസാരയുടെ അളവും ആപ്പിളിൽ ഒരുപാട് കൂടുതലാണ്. അതുകൊണ്ടു തന്നെ നമ്മൾ ആപ്പിൾ കഴിച്ചിട്ട് വിമാന യാത്രയ്ക്ക് ഒരുങ്ങരുത്. വിമാന യാത്രയ്ക്ക് മുൻപ് നമുക്ക് വേണമെങ്കിൽ ഓറഞ്ചോ പപ്പായയോ കഴിക്കാം. അതൊക്കെ പെട്ടെന്ന് ദഹിക്കുന്ന ഒരു ഫ്രൂട്ട്സ് ആണ്. അതുപോലെ തന്നെ ബ്രോക്കോളി കഴിച്ചിട്ട് നമ്മൾ വിമാനയാത്രയ്ക്ക് ഒരുങ്ങാൻ പാടില്ല. അതും വളരെയധികം ദഹനക്കേടും അസ്വസ്ഥതയും നമുക്ക് ഉണ്ടാക്കിത്തരുന്ന ഒരു ഭക്ഷണ വിഭവമാണ്. വിമാനയാത്ര ചെയ്യുമ്പോൾ അത് ഒഴിവാക്കുക. അതുപോലെ തന്നെ ഇത് വയറിളക്കത്തിനും യാത്രയിൽ കാരണമാവാറുണ്ട്. പിന്നെ നമ്മൾ വിമാന യാത്രയ്ക്ക് മുൻപ് ഒഴിവാക്കേണ്ട ഒരു ഭക്ഷണം എന്നത് വറുത്ത ആഹാരങ്ങളാണ്. എയർപോർട്ടിൽ ഒക്കെ വറുത്ത ഭക്ഷണം കിട്ടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് പൂരിതകൊഴുപ്പ് അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ നെഞ്ചരിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. വിമാനയാത്രയിൽ അത് ഒഴിവാക്കുന്നത് നല്ലതാണ്. പിന്നെ നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണം എന്നത് എരിവുള്ള ഭക്ഷണമാണ്. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എരിവ് ഉള്ള ഭക്ഷണങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കാൻ പാടില്ല.
ഉദാഹരണമായിട്ട് പൊറോട്ട, ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം അതിൽ കലോറി കൂടുതലാണ്. അത് നമ്മുടെ വയറിനെ അസ്വസ്ഥമാക്കും. അതുകൊണ്ടു തന്നെ വിമാനത്തിൽ ഇരിക്കുമ്പോൾ നമുക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാനുള്ള സാധ്യത മുൻപിൽ കാണണം. യാത്ര ചെയ്യുമ്പോൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ നമ്മൾ നിത്യജീവിതത്തിൽ ഇത് ഒഴിവാക്കണം എന്നല്ല ഉദ്ദേശിച്ചത്. വിമാനത്തിൽ വച്ച് എന്തെങ്കിലുമൊക്കെ അസ്വസ്ഥത ഉണ്ടാവുകയാണെങ്കിൽ അവിടെ വലിയതോതിൽ തന്നെ നമ്മളെ രക്ഷിക്കാനുള്ള സന്നാഹങ്ങളെല്ലാം ഉണ്ട്. എന്നാൽ പോലും നമ്മൾ ഒരു വിമാനയാത്ര ചെയ്യുകയാണ്. ആ സമയത്ത് നമുക്ക് ഒരുപാട് പരിധികൾ ഉണ്ട് എന്ന് നമ്മൾ ചിന്തിക്കണം. അതുകൊണ്ട് നമ്മൾ ആദ്യം എന്തൊക്കെ ഭക്ഷണം കഴിക്കുന്നു എന്ന് പ്ലാൻ ചെയ്തതിനു ശേഷം ആ വിമാനയാത്ര ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. എപ്പോഴും നമ്മൾ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമൊക്കെയാണ് വിമാനയാത്രക്കൊക്കെ മുൻപ് കഴിക്കേണ്ടത്. അങ്ങനെയാവുമ്പോൾ നമുക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നമ്മളെ അലട്ടുകയില്ല. അപ്പോൾ ഇനി വിമാനയാത്രയ്ക്ക് പോകുന്നതിനു മുൻപ് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക.
Story Highlights ; Avoid these foods while flying