Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി നൽകുന്നതിന് വനിതാ ശിശുവികസന വകുപ്പ് സഹായിക്കുമെന്ന് വീണാ ജോർജ് | Hema Committee Report

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കൊടുക്കുന്നതിന് സഹായം വേണമെങ്കിൽ വനിതാ ശിശുവികസന വകുപ്പ് നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വ്യക്തമായ നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തെറ്റു ചെയ്യുന്ന ഒരാളെപ്പോലും സംരക്ഷിക്കില്ല. അതിൽ സംശയം വേണ്ടെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സർക്കാർ സ്വീകരിക്കും. ഒരാളെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല – മന്ത്രി പറഞ്ഞു.