Kerala

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭഗവാൻ ശ്രീകൃഷ്ണനും ഭക്തരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നു എന്നതാണ് അഷ്ടമി രോഹിണി വള്ളസദ്യയിലെ വിശ്വാസം. 52 കരകളിലെയും പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരും ഭക്തരും സദ്യയിൽ പങ്കെടുക്കും.