ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ മികച്ച നടിയാണ് മഞ്ജുവാണി. അഭിനേത്രി എന്നനിലയിൽ സുപരിചിതയായ താരം മികച്ച ഒരു ഗായിക കൂടിയാണെന്ന് അടുത്തിടെയാണ് പലരും അറിയുന്നത്. വിദ്യാഭാസ കാലഘട്ടങ്ങളിൽ അനേകം നേട്ടങ്ങൾ കൊയ്ത ഗായിക മഞ്ജുവാണി എന്തുകൊണ്ട് തിരശീലയ്ക്കുള്ളിലേക്കു വലിഞ്ഞുവെന്നതിൽ ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ കലാജീവിതത്തിൽ തനിക്കുണ്ടായ മോശമനുഭവത്തെക്കുറിച്ച് വെളുപ്പെടുത്തിയിരിക്കുകയാണ് താരം.
‘ഒരു വ്യക്തി എന്ന നിലയിൽ എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നതു സംഗീതമാണ്. ചിട്ടയായ സംഗീത പഠനം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. പി.കെ.ഗോപി സാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ആദ്യമായി എന്നെത്തേടിയെത്തിയത്. പേരുകേട്ടൊരു സംഗീത സംവിധായകന്റെ മോശം പെരുമാറ്റമാണ് എന്നെ സംഗീതത്തിൽ നിന്ന് തന്നെ അകറ്റുന്ന നിലയിൽ എത്തിച്ചത്. ആ സംഗീതസംവിധായകന്റെ മോശം സമീപനത്തിൽ നിന്നും അച്ഛൻ എന്നെ കൈപിടിച്ചു കയറ്റി. ഇന്ന് ആലോചിക്കുമ്പോൾ അന്ന് പാടിയ പാട്ട് സംഗീത സംവിധായകൻ റെക്കോർഡ് ചെയ്തിരുന്നോ എന്ന പോലും സംശയമാണെന്നും എന്നെക്കൊണ്ട് പാട്ടുപാടിപ്പിക്കുക എന്നൊരു ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല’ എന്നും മഞ്ജുവാണി അടുത്തിടെ കൊടുത്ത അഭിമുഖത്തിലൂടെ വ്യക്തമാക്കി.
2016-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെയാണ് മഞ്ജുവാണി ശ്രദ്ധിക്കപ്പെട്ടത്, എന്നാൽ ഒരു നടി എന്നതിലുപരി മഞ്ജുവാണി ഒരു പാർട്ട് ടൈം ഗാനരചയിതാവും ഗായികയുമാണ്.
STORY HIGHLIGHT :Actress Manjuvani