സാരംഗി സാംസ്‌കാരിക കേന്ദ്രം മൂന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു. സാരംഗി ചെയർമാൻ ബേബി മാത്യു സോമതീരം പതാക ഉയർത്തി. സാരംഗി വൈസ് ചെയർമാൻ എ ജെ സുക്കാർണോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പുനലൂർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ചലച്ചിത്ര പിന്നണിഗായകൻ അൻവർ സാദത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത,എസ് അജിത്‌കുമാർ, എസ് മണിയൻ, വിജേഷ് ആഴിമല എന്നിവർ സംസാരിച്ചു. തുടർന്ന് സാരംഗി ഡയറക്ടർ എ കെ ഹരികുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ, ആഴിമല ഗംഗേശ്വര വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിരയും നടന്നു.