പ്രോട്ടീൻ ഷേക്കുകൾ സമയക്കുറവുള്ള എല്ലാവർക്കും തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു പ്രഭാതഭക്ഷണമാണ്. വളരെപ്പെട്ടെന്ന് ക്രമീകരിക്കാൻ കഴിയുന്ന ഒരു ഭക്ഷണം എന്നതിലുപരി പോഷകസമൃദ്ധവും, ഗുണപ്രദവുമാണിത്. ശരീരഭാരം കുറയ്ക്കാനും ശരീര ഊർജ്ജം കൂട്ടാനും സഹായിക്കുന്ന മികച്ച ഓപ്ഷനാണ് പ്രോട്ടീൻ ഷേക്ക്.
മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് വേഗത്തിൽ തയ്യാറാക്കാനും സ്വീകരിക്കാനും കഴിയുന്നു എന്നത് തന്നെയാണ് പ്രോട്ടീൻ ഷേക്കുകളുടെ ആദ്യത്തെ ഗുണം. പ്രോട്ടീൻ ഘടകങ്ങൾ ഉൾപ്പെടുന്ന ഏത് സാധനവും പ്രോട്ടീൻ ഷേക്കിനായി തിരഞ്ഞെടുക്കാം. പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമില്ല ഇതിലൂടെ സമയവും ഊർജ്ജവും ലാഭിക്കാം. വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ഉയർന്ന പ്രോട്ടീൻ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും വിശപ്പ് കുറഞ്ഞ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും സഹായിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 75 പേരിൽ നടത്തിയ 2022 ലെ പഠനപ്രകാരം; കുറഞ്ഞ പ്രോട്ടീനും കുറഞ്ഞ ഫൈബർ ചോക്ലേറ്റ് പാനീയവും ഉപയോഗിക്കുന്ന ആളുകളേക്കാൾ കൂടുതൽ സമയം വിശപ്പ് നിയന്ത്രിച്ച് നിർത്താൻ ഉയർന്ന പ്രോട്ടീനും ഉയർന്ന ഫൈബറും അടങ്ങിയ പോഷകഗുണമുള്ള ഷേക്കുകൾ പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തുന്നവർക്ക് കഴിയും. ശരീരഭാര സൂചിക ക്രമപ്പെടുത്തുക, കൊഴുപ്പിന്റെ അംശം കുറയ്ക്കുക, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുക, മോശം കൊളസ്ട്രോൾ കുറയ്ക്കുക, ഷുഗർ നിയന്ത്രിക്കുക ഉൾപ്പെടെ ശരീരത്തിലെ പല മോശം അവസ്ഥകളെ നിയന്ത്രിക്കാൻ പ്രോട്ടീൻ സഹായകമാണ്. ദൈനംദിന ഭക്ഷണത്തിൽ അധികമാകുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാൻ കഴിയുന്ന ലളിതമായ മാർഗം കൂടിയാണ് പ്രോട്ടീൻ ഷേക്ക്. ശരിയായ കലോറി നിയന്ത്രിത ഭക്ഷണക്രമത്തിലൂടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം 8 ആഴ്ച്ച കൃത്യമായി കഴിച്ചാൽ ശരീരത്തിൽ പ്രകടമായ മാറ്റം ഉണ്ടാക്കുന്നു.
ശരീരഭാര സൂചിക ക്രമപ്പെടുത്തുക, കൊഴുപ്പിന്റെ അംശം കുറയ്ക്കുക, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുക, മോശം കൊളസ്ട്രോൾ കുറയ്ക്കുക, ഷുഗർ നിയന്ത്രിക്കുക എന്നിവ ഉൾപ്പെടെ ശരീരത്തിലെ പല മോശം അവസ്ഥകളെ നിയന്ത്രിക്കാനും പ്രോട്ടീൻ സഹായകമാണ്. ദൈനംദിന ഭക്ഷണത്തിൽ അധികമാകുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാൻ കഴിയുന്ന ലളിതമായ മാർഗമാണ് പ്രോട്ടീൻ ഷേക്ക്. ചീര, ഇല കാബേജ്,സുക്കിനി, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ, സ്‌ട്രോബെറി, ബ്ലൂബെറി, വാഴപ്പഴം, കിവി തുടങ്ങിയ പഴവർഗ്ഗങ്ങളും, നട്സ്, പാൽ ,യോഗാർട്ട് തുടങ്ങിയ സാധനങ്ങളും പ്രോട്ടീൻ ഷേക്കിൽ ഉൾപ്പെടുത്താം.
story highlight: Protein Shake