സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാടെന്നും അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മികച്ച അന്വേഷണ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്.
അന്വേഷണ സംഘത്തിൽ നാല് വനിതാ ഉദ്യോഗസ്ഥർ ഉണ്ട്. മുകേഷിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കും എന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്.
ഡബ്ള്യു സിസിയെ കുറിച്ചോർത്ത് തികഞ്ഞ അഭിമാനമാണ്. സിനിമാമേഖലയിൽ കോൺക്ലേവ് എന്ന ആശയം തെറ്റല്ല. എന്നാൽ നവംബർ അവസാനം വരെ നീട്ടേണ്ടതില്ല. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് സിപിഐയിൽ ചർച്ച ചെയ്യാതെ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.