ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പ്രമുഖര്‍ക്കെതിരെയാണ് ഇപ്പോള്‍ ആരോപണവുമായി സിനിമരംഗത്തുനിന്ന് തന്നെയുള്ളവര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
രഞ്ജിത്ത്, വി കെ പ്രകാശ്, മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ സെലിബ്രിറ്റീസിനെതിരെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്യൂസിസി)പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. സിനിമ മേഖലയില്‍ നിന്നുളള പലരും ഡബ്യൂസിസിയുടെ ഈ പോസ്റ്റ് ചെയര്‍ ചെയ്യുന്നുണ്ട്.
‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം’, എന്നാണ് ഡബ്യൂസിസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘മാറ്റം അനിവാര്യം’ എന്ന ഹാഷ്ടാഗും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. മാറ്റം അനിവാര്യമാണെന്നും ഡബ്യൂസിസിയുടെ പോരാട്ടം തുടരണമെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
STORY HIGHLIGHTS: WCC New post