ചൈന, ലോകരാജ്യങ്ങൾക്കിടയിൽ ഇന്ന് ചൈനയ്ക്കുള്ള സ്ഥാനം എന്നു പറയുന്നത് വളരെ വലുതാണ്. നമ്മൾ എല്ലാവരും അത്ഭുതത്തോടെ നോക്കി കണ്ട ഒരു വളർച്ച തന്നെയായിരുന്നു ചൈനയുടെ.സമ്പന്നതയിൽ ആണെങ്കിലും ടെക്നോളജിയിൽ ആണെങ്കിലും വളരെ മുൻപിൽ ആയിക്കഴിഞ്ഞു ചൈന. എന്നാൽ ചൈനയെ കുറിച്ച് നമുക്കറിയാത്ത ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. ചൈനയെ പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് ഒരുപക്ഷേ ചൈനയുടെ വൻമതിൽ തന്നെയായിരിക്കും. ശരിക്കും ചൈനയുടെ വൻമതിൽ എന്നത് യഥാർത്ഥത്തിൽ മതിലുകളുടെ ഒരു വലിയ ശേഖരമാണ്. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നിലേക്ക് ചൈന എത്തപ്പെടാൻ കാരണം ചൈനയുടെ ഈ ഒരു ശേഖരം തന്നെയാണ്. അതുപോലെ ഇതൊരു മനുഷ്യനിർമ്മിതമായ മതിലു കൂടിയാണ്. പിന്നീട് ചൈനയെ പറ്റി പറയുമ്പോൾ എല്ലാവരും ഓർമിക്കുന്ന ഒരു കാര്യം എന്നത് അവരുടെ ഭക്ഷണമായിരിക്കും. കാരണം അവരുടെ ഭക്ഷണം പലപ്പോഴും നമുക്ക് അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളല്ല. നമ്മൾ ഒരിക്കലും മനസ്സിൽ പോലും ചിന്തിക്കാത്ത ചില ജീവികളെ ഒക്കെ ഭക്ഷണമാക്കാൻ മടിയില്ലാത്തവരാണ് ചൈനക്കാർ. ചൈനീസ് ഭക്ഷണം ഓരോ പ്രദേശത്തിനും വളരെ വ്യത്യാസമായിട്ടായിരിക്കും ഉണ്ടായിരിക്കുക. കാരണം അവിടുത്തെ മധുരം പുളി, ഉപ്പ്, കൈയ്പ്പ്, മസാലകൾ ഇവയൊക്കെ പ്രധാനപ്പെട്ട 5 സ്വാദുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് പലസ്ഥലങ്ങളിലും പലതരത്തിൽ ആയിരിക്കും എന്നാണ് മനസ്സിലാകുന്നത്.
അതായത് നമ്മുടെ കേരളത്തെപ്പറ്റി പറയാണെങ്കിൽ നമ്മുടെ കേരളത്തിലെ ഏറ്റവും പോപ്പുലർ ആയിട്ടുള്ള ഒരു വിഭവം എന്ന് പറയുന്നത് ചോറാണ്. കേരളത്തിലെ എല്ലാ നാട്ടിലും ചോറ് കിട്ടും. പക്ഷേ ചൈനയിൽ എത്തുമ്പോൾ ആ ചോറിലും വ്യത്യാസങ്ങൾ വരും. ചോറ് ഞാനൊരു ഉദാഹരണം പറഞ്ഞതാണ്. ചൈനയിലെ ഏതെങ്കിലും ഒരു പോപ്പുലർ ഡിഷ് എടുത്താൽ ആ ഡിഷിന് 5 സ്ഥലങ്ങളിൽ അഞ്ച് രുചി ആയിരിക്കും. അഞ്ചു രീതിയിൽ ആയിരിക്കും അത് പ്രിപ്പയർ ചെയ്യുന്നത്. അടുത്ത ചൈനയിലെ ഒരു പ്രത്യേകത എന്ന് പറയുന്നത് ചൈനീസ് സംസ്കാരമനുസരിച്ച് അവരുടെ പുതുവത്സരാഘോഷം എന്നത് ഏകദേശം 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഒന്നാണ്. അതുപോലെ ചൈനയിലെ വൻ മതിലിനെ കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട് ഈ വൻമതിലിലെ കല്ലുകൾ കെട്ടാൻ ഉപയോഗിച്ചിരുന്ന മോർട്ടാർ എന്നത് ഒട്ടിച്ച അരി കൊണ്ടാണ് നിർമ്മിച്ചത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. അതുപോലെ ചൈനയിലെ മറ്റൊരു വലിയ പ്രത്യേകത എന്നത് നമ്മുടെ ഈ ലോകത്തിൽ തന്നെ ഏതൊരു നഗരത്തിൽ ഉള്ളതിനേക്കാളും കൂടുതൽ അമ്പരചുംബികളായ കെട്ടിടങ്ങൾ ഹോങ്കോങ്ങിൽ ഉണ്ട്. അതുപോലെ തെക്കൻ ചൈനയിൽ വസിക്കുന്ന ചൈനീസ് വെളുത്ത ഡോൾഫിന് പിങ്ക് നിറമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ചൈനയിലെ ലെഷൻ ജയന്റ് ബുദ്ധ എന്ന ഒരു ഭീമാകാരമായ ശിലാപ്രതിമയുണ്ട്. ഈ ശിലാ പ്രതിമയ്ക്ക് 5.5 മീറ്റർ നീളമുള്ള പുരികങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. അതുപോലെ ചൈനയിൽ ചില ഭീമൻ പാണ്ടകൾ ഉണ്ട്. അവർ നല്ല നീന്തൽക്കാരുമാണ്. ചൈനീസ് വിഭവങ്ങൾ നമ്മുടെ കേരളത്തിൽ എത്തിയതിനു ശേഷമാണ് നമ്മള് കേച്ചപ്പ് എന്നൊരു വാക്ക് കേട്ട് തുടങ്ങിയത്. ചൈനക്കാരുടെ ഒരു വാക്കാണ് ശരിക്കും കെച്ചപ്പ് എന്ന് പറയുന്നത്. അച്ചാറിട്ട മൽസ്യസോസിനാണ് ഇങ്ങനെ കെച്ചപ്പ് എന്നൊരു വാക്ക് പറയുന്നത്.
അതുപോലെ തന്നെ നമ്മുടെ ഭൂമിയിൽ തന്നെയുള്ള പന്നികളിൽ പകുതിയും ചൈനയിലാണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നമ്മുടെ ചൈനീസ് പുതുവത്സരാഘോഷം വളരെ വ്യത്യസ്തമായ ഒന്നാണ് എന്ന് ഞാൻ മുൻപ് പറഞ്ഞു. ഏകദേശം 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഒരു ചൈനീസ് ആഘോഷമാണ് അവിടെ പുതുവത്സരം എന്ന് പറയുന്നത്. അതുപോലെതന്നെ ഈ പുതുവത്സരാഘോഷത്തിൽ ഒരു ദിവസം അവർ നായകൾക്ക് പ്രത്യേകമായിട്ട് ട്രീറ്റുകൾ നൽകും. അവർ നായകൾക്ക് അത്രത്തോളം പ്രാധാന്യം നൽകുന്നത് കൊണ്ടായിരിക്കാം ചിലപ്പോ പ്രത്യേകമായി ട്രീറ്റുകൾ നൽകുന്നത്. ചില അന്ധവിശ്വാസങ്ങളൊക്കെ ഫോളോ ചെയ്യുന്ന ആളുകളാണ് ചൈനക്കാർ. അതുകൊണ്ടു തന്നെ അവർക്ക് 4 എന്ന നമ്പറിനോട് വലിയ താല്പര്യം ഇല്ല. ആ സംഖ്യ നിർഭാഗ്യകരമാണെന്നാണ് അവർ വിചാരിക്കുന്നത്. അതുകൊണ്ട് ആ നമ്പർ പലപ്പോഴും ഒഴിവാക്കാറുണ്ട്. നല്ല വിശിഷ്ട ദിവസങ്ങളിൽ ഒക്കെ. നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ പട്ടങ്ങൾ കണ്ടുപിടിച്ചതും ചൈനയിലാണ് ആദ്യമായിട്ട്. അതുപോലെ തന്നെ ചൈനയിലെ മണവാട്ടിമാര് പലപ്പോഴും ചുവപ്പ് വസ്ത്രം ധരിച്ചിട്ടാണ് വിവാഹങ്ങൾക്ക് എത്താറുള്ളത്. അവരുടെ ഒരു ഭാഗ്യനിറം ആയിട്ടാണ് അവർ ഈ ഒരു നിറം കരുതുന്നത്. അതുകൊണ്ടാണ് ചൈനയിൽ കൂടുതലായിട്ടും അവര് ചുവപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത്.
ചുവപ്പ് നിറത്തോട് ചൈനയ്ക്ക് ഒരു പ്രത്യേകമായി ഇഷ്ടമുണ്ട് എന്നുള്ളത് നമുക്ക് ചൈനയുടെ റെഡ് ഫ്ലാഗ് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും ലാസ്റ്റ് ആയിട്ട് നമ്മൾ പറയാൻ പോകുന്ന ഏറ്റവും മികച്ച ഒരു വസ്തുത എന്നത് ഫുട്ബോള് കണ്ടുപിടിച്ചത് ചൈനയിലാണ്. ഇന്ന് നിരവധി ആളുകളുടെ പ്രിയപ്പെട്ട ഒരു കളിയാണ് ഫുട്ബോൾ. ശരിക്കും ആദ്യമായിട്ട് ഫുട്ബോൾ കണ്ട് പിടിക്കുന്നത് ചൈനയിലാണ്. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു രാജ്യ തന്നെയാണ് ചൈന. അവരുടെ സംസ്കാരം അനുസരിച്ച് അവരുടെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ചൈനയെ കുറിച്ച് എന്തൊക്കെ നെഗറ്റീവ്സ് പറഞ്ഞെന്ന് പറഞ്ഞാലും ആ രാജ്യക്കാർ തമ്മിലുള്ള ഒത്തൊരുമ അത് നമ്മൾ പറയേണ്ട ഒരു കാര്യം തന്നെയാണ്. അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്.
Story Highlights ;Chaina beauty